മ​ഴ: എം​സി റോ​ഡി​ൽ വാ​ള​ക​ത്ത് വെ​ള്ള​ക്കെ​ട്ട്
Monday, November 29, 2021 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ എം​സി റോ​ഡി​ലെ വാ​ള​ക​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. വാ​ള​കം ജം​ഗ്ഷ​നി​ലും എം​എ​ൽ​എ മു​ക്കി​ലു​മാ​ണ് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്.
ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം അ​ര​ആ​ൾ പൊ​ക്ക​ത്തി​ലാ​ണ് റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ​ത്. ഇ​തു മൂ​ലം ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ട്ടു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ഇ​വി​ടു​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
മ​ഴ പെ​യ്യു​മ്പോ​ൾ ഈ ​ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റു​ക പ​തി​വാ​ണ്. ഓ​ട​ക​ള​ട​ഞ്ഞ​തും വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് റോ​ഡ് വെ​ള്ള​ക്കെ​ട്ടാ​യി മാ​റാ​ൻ കാ​ര​ണം. മ​ന്ത്രി ബാ​ല​ഗോ​പാ​ൽ ഇ​ട​പെ​ട്ട് കെ.​എ​സ്.​ടി.​പി​യെ കൊ​ണ്ട് വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ മ​ഴ​യി​ൽ അ​തൊ​ന്നും ഫ​ലം ചെ​യ്തി​ല്ല.