ചാ​ത്ത​ന്നൂ​രി​ൽ​ ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ സംഘടിപ്പിച്ചു
Monday, November 29, 2021 10:40 PM IST
ചാ​ത്ത​ന്നൂ​ർ: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ശ്രീ​നി​കേ​ത​ൻ ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റും, സ​ർ​വീ​സ് പ്രൊ​വൈ​ഡിo​ഗ് സെ​ന്‍റ​റും ചേ​ർ​ന്ന് ചാ​ത്ത​ന്നൂ​ർ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജ ഹ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ന​ന്ദ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ന്നും സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​വും, സ്ത്രീ​ധ​ന പീ​ഡ​ന​വും എ​ന്ന വി​ഷ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്രീ​തി. ജി ​നാ​യ​ർ, നി​തി​ൻ. ജെ ​ആ​ർ എ​ന്നി​വ​ർ ക്ലാ​സ് എ​ടു​ത്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം രേ​ണു​ക രാ​ജേ​ന്ദ്ര​ൻ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗി​രി കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ പ​ദ്മ​കു​മാ​ർ, വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ, രാ​ഖി. ഹെ​ഡ്മി​സ്ട്ര​സ് എ​ൽ. ക​മ​ല​മ്മ അ​മ്മ, ജെ​സി വ​ർ​ഗീ​സ്, സ​ദ​ന​കു​മാ​രി, മെ​ൽ​വി​ൽ എ​ൽ സീ​നി​യ​ർ സൈ​ക്കോ​ള​ജി​സ്റ്റ്, കൗ​ൺ​സി​ല​ർ​മാ​രാ​യ മി​ന്നു, അ​ജീ​ഷ്, കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.