കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി
Monday, October 25, 2021 11:30 PM IST
കൊല്ലം: കൊ​ല്ലം കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റേ​യും എ​ൻജിഒ ഫ്ലാ​റ്റു​ക​ളു​ടെ​യും നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ.
കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ സ്നേ​ഹാ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ഭി​ഭാ​ഷ​ക ക്ഷേ​മ​നി​ധി സം​ബ​ന്ധി​ച്ചു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രു​ടെ സ്റ്റൈ​പ്പ​ൻ​ഡ് അ​ട​ക്ക​മു​ള്ള​വ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കും. കോ​ട​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു.
കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി കെ. ​വി. ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ബാ​ർ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഇ. ​ഷാ​ന​വാ​സ് ഖാ​ൻ, ബാ​ർ കൗ​ൺ​സി​ൽ മെ​മ്പ​ർ സ​ജീ​വ് ബാ​ബു, ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ആ​ർ. പ​ട്ട​ത്താ​നം, ജി​ല്ലാ ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ വേ​ണു നാ​ഥ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.