കു​ണ്ട​റ ഈ​സ്റ്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് പൗ​ര​വേ​ദി
Friday, October 22, 2021 11:24 PM IST
കു​ണ്ട​റ: കു​ണ്ട​റ ഈ​സ്റ്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ.​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​മൂ​ലം കു​ണ്ട​റ ഈ​സ്റ്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്. എ​ഴു​കോ​ൺ പ​വി​ത്രേ​ശ്വ​രം ക​രീ​പ്ര എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഇ​ള​മ്പ​ള്ളൂ​ർ കു​ണ്ട​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​യും ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഏ​ക ആ​ശ്ര​യ​മാ​ണ് കു​ണ്ട​റ ഈ​സ്റ്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. ഈ ​സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തെ അ​വ​ഗ​ണി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​രി​ക്കു​ന്നു.
കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ താ​ണു​പോ​യ ഇ​വി​ടു​ത്തെ പ്ലാ​റ്റ്ഫോം ഉ​യ​ർ​ത്താ​ത്ത തി​നാ​ൽ വ​യോ​ജ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും സ്ത്രീ​ക​ളും ട്രെ​യി​നി​ൽ ക​യ​റാ​നും ഇ​റ​ങ്ങാ​നും ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ അ​ധി​ക​മാ​ളു​ക​ളും കു​ണ്ട​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കു​ന്നു. ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ട​വും ഈ​സ്റ്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​രു​മാ​ന​ക്കു​റ​വു​മു​ണ്ടാ​കു​ന്നു. അ​ടു​ത്ത സ​മ​യ​ത്ത് മ​ൺ​ട്രോ​ത്തു​രു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ച​തു​പോ​ലെ ഈ ​സ്റ്റേ​ഷ​നും എ​ത്ര​യും വേ​ഗം ന​വീ​ക​രി​ക്ക​ണ​മെ​ന്നും പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് ചാ​ർ​ജ് അ​ഞ്ചി​ൽ നി​ന്ന് 50 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ച റെ​യി​ൽ​വേ​യു​ടെ അ​ന്യാ​യ​മാ​യ ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കു​ണ്ട​റ പൗ​ര വേ​ദി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സെ​ക്ര​ട്ട​റി കെ ​വി മാ​ത്യു ട്ര​ഷ​റ​ർ എം ​മ​ണി, വി . ​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, ഇ. ​ശ​ശി​ധ​ര​ൻ​പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, വൈ.​ഫി​ലി​പ്പോ​സ്, ഡോ. ​എ​സ് ശി​വ​ദാ​സ​ൻ പി​ള്ള, ടി ​എ അ​ൽ​ഫോ​ൻ​സ്, കെ ​സി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.