ഇ​നി​യും കാ​ക്ക​നാ​ട​ന് സ്മാ​ര​ക​മാ​യി​ല്ല
Monday, October 18, 2021 10:43 PM IST
സ​ന്തോ​ഷ് പ്രി​യ​ൻ
കൊ​ല്ലം: കാ​ക്ക​നാ​ട​ൻ ഓ​ർ​മ​യാ​യി​ട്ട് ഇ​ന്ന് പ​ത്ത് വ​ർ​ഷം തി​ക​യു​ന്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഇ​നി​യും സ്മാ​ര​ക​മാ​യി​ട്ടി​ല്ല. 2011 ഒ​ക്ടോ​ബ​ർ 19-നാ​ണ് കാ​ക്ക​നാ​ട​ൻ എ​ന്ന മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ക​ഥാ​കാ​ര​ൻ ജീ​വി​ത​ത്തി​ന്‍റെ എ​ഴു​ത്തു​പു​ര​യി​ൽ​നി​ന്നും പോ​യി​മ​റ​ഞ്ഞ​ത്.
മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ കാ​ക്ക​നാ​ട​ന് കൊ​ല്ല​ത്ത് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്ന് വീ​ന്പി​ള​ക്കി പോ​യ​ത​ല്ലാ​തെ അ​ദ്ദേ​ഹം മ​രി​ച്ച് ഒ​രു പ​തി​റ്റാ​ണ്ട് ആ​കു​ന്പോ​ഴും ഇ​തും ജ​ല​രേ​ഖ​യാ​യി മാ​റു​ക​യാ​ണ്.
സാം​സ്കാ​രി​ക​വ​കു​പ്പു​പോ​ലും അ​ദ്ദേ​ഹ​ത്തെ മ​റ​ന്ന​ത് കാ​ക്ക​നാ​ട​നെ സ്നേ​ഹി​ക്കു​ന്ന​വ​രെ വേ​ദ​നി​പ്പി​ക്കു​ക​യാ​ണ്. കൊ​ല്ലം പോ​ള​യ​ത്തോ​ടു​ള്ള സ്മൃ​തി കു​ടീ​രം മാ​ത്ര​മാ​ണ് കാ​ക്ക​നാ​ട​ന്‍റെ പേ​രി​ൽ ആ​കെ​യു​ള്ള സ്മാ​ര​കം. ഇ​ത് കോ​ർ​പ​റേ​ഷ​ൻ ന​ൽ​കി​യ സ്ഥ​ല​ത്ത് കു​ടും​ബ​മാ​ണ് നി​ർ​മി​ച്ച​ത്.
താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ സ്മാ​ര​കം ഉ​യ​ർ​ന്ന് കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു ഭാ​ര്യ അ​മ്മി​ണി​കാ​ക്ക​നാ​ട​ൻ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ര​വി​പു​രം തെ​ക്കേ​വി​ള സൗ​ഹൃ​ദ​ന​ഗ​ർ അ​ർ​ച്ച​ന​യി​ൽ അ​വ​രു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ഗ്ര​ഹം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ അ​മ്മി​ണി​കാ​ക്ക​നാ​ട​ന്‍റെ ജീ​വി​താ​ഭി​ലാ​ഷ​വും ന​ട​ന്നി​ല്ല എ​ന്ന​ത് കു​ടും​ബാം​ഗ​ങ്ങ​ളെ​പോ​ലെ നാ​ട്ടു​കാ​രേ​യും വേ​ദ​നി​പ്പി​ക്കു​ന്നു.
കാ​ക്ക​നാ​ട​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​മാ​ന്തം കാ​ട്ട​രു​തെ​ന്ന ആ​വ​ശ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ഷ്ട​പ്പെ​ടു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്ത നി​ര​വ​ധി​പേ​ർ​ക്കൊ​പ്പം പ്ര​സാ​ധ​ക​ൻ ആ​ശ്രാ​മം ഭാ​സി​യും ഉ​ന്ന​യി​ക്കു​ന്ന​ത്. പ്ര​സാ​ധ​ക​ൻ -എ​ഴു​ത്തു​കാ​ര​ൻ എ​ന്ന​തി​ന​പ്പു​റം വ​ലി​യ ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു ആ​ശ്രാ​മം ഭാ​സി​യും കാ​ക്ക​നാ​ട​നും ത​മ്മി​ൽ.
2009-ൽ ​കാ​ക്ക​നാ​ട​ന്‍റെ 74-ാം പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി സ​മ​ർ​പ്പി​ച്ച​ത് ലോ​ക പു​സ്ത​ക​ദി​ന​ത്തി​ൽ​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​നോ​വ​ലാ​യ സാ​ക്ഷി​യു​ടെ പു​തി​യ പ​തി​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. ഒ​റോ​ത, പ​റ​ങ്കി​മ​ല, അ​ജ്ഞ​ത​യു​ടെ താ​ഴ് വ​ര, സാ​ക്ഷി, ക​ട​ലി​ന്‍റെ മോ​ഹം, ശ്രീ​ച​ക്രം, ക​ന്പോ​ളം തു​ട​ങ്ങി​യ കൃ​തി​ക​ളു​ടെ പു​തി​യ പ​തി​പ്പു​ക​ളും ആ​ശ്രാ​മം ഭാ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ങ്കീ​ർ​ത്തം പ​ബ്ലി​ക്കേ​ഷ​ൻ​സാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

സ്മൃ​തി​ദി​നാ​ച​ര​ണം
ഇ​ന്ന്
കൊല്ലം: സാ​ഹി​ത്യ​കാ​ര​ൻ കാ​ക്ക​നാ​ട​ന്‍റെ പത്താമ​ത് ച​ര​മ വാ​ർ​ഷി​കം കാ​ക്ക​നാ​ട​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്മൃ​തി​ദി​ന​മാ​യി ആ​ച​രി​ക്കും.​ രാ​വി​ലെ എട്ടിന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും വൈ​കുന്നേരം അ​നു​സ്മ​ര​ണ​യോ​ഗ​വും ചേ​രും.
ഓ​ൺ​ലൈ​നാ​യി ചേ​രു​ന്ന അ​നു​സ്മ​ര​ണ യോ​ഗം സാ​ഹി​ത്യ​കാ​ര​ൻ എം ​മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം ​എ ബേ​ബി, കെ ​സോ​മ​പ്ര​സാ​ദ് എം ​പി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.