കോ​ൺ​ഗ്ര​സ് വ​ലി​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Sunday, September 26, 2021 12:21 AM IST
പു​ന​ലൂ​ർ: കോ​ൺ​ഗ്ര​സി​ന്‍റെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പോ​ഷ​ക സം​ഘ​ട​ന​ക​ളും നി​യ​ന്ത്രി​ക്കു​വാ​ൻ ക​മ്മി​റ്റി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ​യും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും കോ​ൺ​ഗ്ര​സ് വ​ലി​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ് പ​റ​ഞ്ഞു.
പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ സ​മ്പൂ​ർ​ണ ജ​ന​റ​ൽ​ബോ​ഡി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​യ്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.
മു​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി, പു​ന​ലൂ​ർ മ​ധു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല, കെ​പി​സി​സി സെ​ക്ര​ട്ട​റി സൈ​മ​ൺ അ​ല​ക്സ്, എ​സ് താ​ജു​ദീ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, കെ ​ശ​ശി​ധ​ര​ൻ, സ​ഞ്ജു ബു​ഖാ​രി, ഏ​രൂ​ർ സു​ഭാ​ഷ്, എ​ബ്ര​ഹാം ജോ​ർ​ജ്, സ​ഞ്ച​യ്ഖാ​ൻ, എ. ​എ.​ബ​ഷീ​ർ, സി ​കെ പു​ഷ്പ​രാ​ജ​ൻ, രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടി​ന് എ​ല്ലാ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.