കു​ള​ത്തു​പ്പു​ഴ​യി​ൽ വീ​ടു​ക​ള്‍​ക്ക് നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം
Wednesday, September 22, 2021 11:26 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ വീ​ടു​ക​ള്‍​ക്ക് നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. വ​ട്ട​ക്ക​രി​ക്കം ഹ​സീ​ന മ​ന്‍​സി​ലി​ല്‍ യാ​സ​ര്‍, വ​യ​ലി​റ​ക്ക​ത്ത് വീ​ട്ടി​ല്‍ സ​ഹീ​റ ബീ​വി, ജ​ലീ​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ട​യ​ത്.
രാ​ത്രി പ​തി​നൊ​ന്ന് ഓ​ടെ​യാ​യി​രു​ന്നു ക​ല്ലേ​റ്. ക​ല്ലേ​റി​ല്‍ യാ​സ​റി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ഈ ​സ​മ​യം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍ നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​ല്ല. ശ​ബ്ദം കേ​ട്ട് യാ​സ​ര്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ള്‍ അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു.
പി​ന്നീ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സ​മീ​പ​ത്തെ ര​ണ്ടു​വീ​ടു​ക​ള്‍​ക്ക് നേ​രെ​യും ക​ല്ലേ​റ് ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. ഉ​ട​ന്‍ കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. ഈ ​ഭാ​ഗ​ത്തെ തെ​രു​വ് വി​ള​ക്കു​ക​ള്‍ ഒ​ന്നും പ്ര​കാ​ശി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ മാ​സം റ​ബ​ര്‍ ഷീ​റ്റ്, വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​ക് എ​ന്നി​വ​യ​ട​ക്കം മോ​ഷ​ണം പോ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ഈ ​മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​ക്ക​ണം എ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.