സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, June 22, 2021 11:10 PM IST
കൊല്ലം: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് കൊ​ല്ലം സി​റ്റി​യു​ടേ​യും നന്മ ​ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം സി​റ്റി​യി​ൽ നി​ന്നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റ്റി​യ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഏആ​ർ ക്യാ​ന്പ് അ​ങ്ക​ണ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റ്റി.നാ​രാ​യ​ണ​ൻ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റി​ന് കൈ​മാ​റി. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജോ​സി ചെ​റി​യാ​ൻ, ക്രൈം ബ്രാ​ഞ്ച് എസിപി​യും എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഇ.​പി റെ​ജി, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​ർ, കെപിഎ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ജു സി ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.