നൈ​റ്റി മാ​മ​യു​ടെ ദു​രി​ത​ജീ​വി​തം: അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വ്
Monday, June 21, 2021 10:52 PM IST
കൊ​ല്ലം: നൈ​റ്റി മാ​മ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക​ട​യ്ക്ക​ൽ മു​ക്കു​ന്നം സ്വ​ദേ​ശി യ​ഹ്യ​യു​ടെ ദു​രി​ത​ജീ​വി​ത​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ജി​ല്ലാ​ക​ള​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​ണ്ട് കാ​ര്യ​സ്ഥ​നാ​യി​രു​ന്ന അ​ഷ്റ​ഫ് മ​ൻ​സി​ൽ എ​ന്ന വീ​ടി​ന്‍റെ കാ​ർ​ഷെ​ഡി​ലാ​ണ് ഇ​പ്പോ​ൾ യ​ഹ്യ താ​മ​സി​ക്കു​ന്ന​ത്. ര​ണ്ട് നേ​ര​ങ്ങ​ളി​ലാ​യി ര​ണ്ടു യു​വാ​ക്ക​ൾ എ​ത്തി​ക്കു​ന്ന ആ​ഹാ​ര​മാ​ണ് ഇ​വ​ർ​ക്ക് ആ​കെ കി​ട്ടു​ന്ന​ത്. ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ടെ​ങ്കി​ലും അ​വ​ർ സം​ര​ക്ഷി​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക്ഷ​യ​വും പ്ര​മേ​ഹ​വും അ​നു​ഭ​വി​ക്കു​ന്ന യ​ഹ്യ​ക്ക് യാ​തൊ​രു വ​രു​മാ​ന മാ​ർ​ഗ​വു​മി​ല്ല. മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.