സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം: എൻഐഎ അന്വേഷണം ഏറ്റെടുത്തേക്കും
Monday, June 21, 2021 10:52 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം പാ​ട​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ എ​ൻ ഐ ​എ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തേ​ക്കും. തീ​വ്ര​വാ​ദ ബ​ന്ധ​മു​ൾ​പ്പെ​ടെ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് പൂ​ർ​ണ​മാ​യും എ​ൻഐ​എ ഏ​റ്റെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്ന​ത്.
ഒ​രു സം​ഘ​ട​ന​യു​ടെ കൊ​ടി​ക​ളും തൊ​പ്പി​ക​ളും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തി​നി​ടെ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്ത ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​നോ​ട് ചേ​ർ​ന്ന വ​ന​മേ​ഖ​ല​യി​ൽ മൂ​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി.​സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് എ​ൻ ഐ ​എ സം​ഘം വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ക​ഴി​ഞ്ഞ പ​തി​ന​ഞ്ചി​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ൾ​പ്പ​ടെ​യു​ള്ള സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് തു​ട​ങ്ങി​യ റെ​യ്ഡ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് മു​ന്ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് വാ​ഹ​നം പൊ​ളി​ച്ച​താ​ണൊ അ​തൊ ആ​ക്രി എ​ന്ന നി​ല​യി​ൽ ഇ​വി​ടെ നി​ക്ഷേ​പി​ച്ച​താ​ണൊ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു.
വാ​ഹ​ന ഭാ​ഗ​ങ്ങ​ൾ ക​ണ്ട​ത്തി​യ​ത​റി​ഞ്ഞ് കൊ​ച്ചി എ​ൻ ഐ ​എ​യൂ​ണി​റ്റി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ട​ത്ത് എ​ത്തി പ​രി​ശോ​ധ​ന​ട​ത്തി. ഈ ​സ്ഥ​ല​ത്ത് ര​ഹ​സ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്. 10.6 ഹെ​ക്ട​ർ വ​രു​ന്ന വ​ന വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​മാ​കെ സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡും പോ​ലീ​സും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി റെ​യി​ഡ് ന​ട​ത്തി വ​രു​ന്ന​ത്.
പ്ര​ദേ​ശവാ​സി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ആ​ക്രി​ക്ക​ട​ക​ളി​ലെ​യാ​ണോ ഈ ​വാ​ഹ​ന​ത്തി​ൻ്റെ ഭാ​ഗ​ങ്ങ​ൾ എ​ന്ന് അ​റി​യാ​ൻ അ​ത്ത​രം ക​ച്ച​വ​ട​ക്കാ​രു​ടെ ലി​സ്റ്റ് എ​ടു​ത്ത് അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ തി​ര​യു​ന്നു.
അ​തേ സ​മ​യം ജ​ലാ​റ്റി​ൻ സ്റ്റി​ക്കി​നൊ​പ്പം ക​ണ്ടെ​ത്തി​യ ഡി​റ്റ​നേ​റ്റ​ർ നോ​ൺ ഇ​ല​ക്ട്രി​ക്ക് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​താ​ണെ​ന്ന് അ​റി​യാ​തെ​യാ​ണൊ സ്ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ട​തും പ​രി​ശീ​ല​നം ന​ട​ത്തി​യ​തെ​ന്നും എ ​റ്റി എ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ പാ​ടം വ​ന​മേ​ഖ​ല​യി​ൽ വാ​ഗ​മ​ൺ മോ​ഡ​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
പാ​ട​ത്തെ ചി​ല വ്യ​ക്തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ത​ല​വ​ൻ അ​നൂ​പ് കു​രു​വി​ള ജോ​ൺ പാ​ട​ത്തെ​ത്തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ വ്യ​ക്തി​ക​ളെ കു​റി​ച്ചു അ​ന്വേ​ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട്.