അ​ഞ്ച​ല്‍ ബൈ​പാ​സ്‌: സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Friday, June 18, 2021 10:33 PM IST
അ​ഞ്ച​ല്‍ : ഒ​ന്ന​ര ദ​ശാ​ബ്ദം മു​മ്പ് നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ച അ​ഞ്ച​ല്‍ ബൈ​പാ​സ്‌ നി​ര്‍​മ്മാ​ണം സ​ര്‍​ക്കാ​റി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച​ല്‍ ബൈ​പാ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച അ​ന്ന​ത്തെ എം​എ​ല്‍​എ​യും ഇ​പ്പോ​ഴ​ത്തെ എം​എ​ല്‍​എ​യു​മാ​യ പി.​എ​സ് സു​പാ​ല്‍ വി​വി​ധ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു. അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ് എം​എ​ല്‍​എ അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്. നി​ല​വി​ലെ നി​ര്‍​മ്മാ​ണ പു​രോ​ഗ​തി മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ്‌ എ​ഞ്ചി​നീ​യ​ര്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ല്‍, വൈ​ദ്യു​ത പോ​സ്റ്റ്‌ മാ​റ്റ​ല്‍ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വൈ​ദ്യു​തി, ജ​ല​വി​ഭ​വ വ​കു​പ്പു​ക​ള്‍​ക്ക് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.
ഇ​തി​നോ​ടൊ​പ്പം ത​ന്നെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന ആ​യൂ​ർ മു​ത​ൽ അ​ഗ​സ്ത്യ​ക്കോ​ട് വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ​യും വി​വ​ര​ങ്ങ​ള്‍ എം​എ​ല്‍​എ ചോ​ദി​ച്ച​റി​ഞ്ഞു.
ആ​യൂ​ര്‍ അ​ഗ​സ്ത്യ​കോ​ട് പാ​ത​യു​ടെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ വ​നം, വൈ​ദ്യു​തി, ജ​ല വി​ഭ​വ വ​കു​പ്പു​ക​ള്‍ എ​ന്നി​വ​രു​ടെ പ്ര​വ​ര്‍​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​രു പ​ദ്ധ​തി​ക​ളു​ടെ​യും നി​ര്‍​മ്മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക​രാ​റു​കാ​ര്‍ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഉ​റ​പ്പ് ന​ല്‍​കി.
നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ഓ​രോ ഘ​ട്ട​ത്തി​ലും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം ബൈ​പാ​സ് നി​ര്‍​മ്മാ​ണ പു​രോ​ഗ​തി നേ​രി​ട്ടെ​ത്തി എം​എ​ല്‍​എ ക​ണ്ടു മ​ന​സി​ലാ​ക്കി. അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്‌​പ്ര​സി​ഡ​ന്‍റ് മ​നീ​ഷ്, റോ​ഡ് ഫ​ണ്ട്‌ ബോ​ർ​ഡ് എ​ക്സി​ക്യു​ട്ടീ​വ്‌ എ​ഞ്ചി​നീ​യ​ര്‍ ശ്രീ​കു​മാ​ര്‍, വ​നം, ജ​ല​വി​ഭ​വ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.