മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് വീ​ണ് ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു
Friday, June 18, 2021 10:33 PM IST
പ​ത്ത​നാ​പു​രം: മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് വീ​ണ് പ​ത്ത​നാ​പു​രം ഡി​പ്പോ സ്റ്റാ​ന്‍റി​ലെ ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്ന ത​ണ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​ര​മാ​ണ് പ​ത്ത​നാ​പു​രം ബാ​ബാ​സാ​ഹി​ബ് ന​ഗ​ര്‍ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ താ​മ​സ​ക്ക​ര​നാ​യ സു​നി​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​ക്ക് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. സം​ഭ​വ സ​മ​യ​ത്ത് സു​നി​ല്‍ പു​റ​ത്തി ഇ​റ​ങ്ങി നി​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഒ​ന്ന​ര മാ​സ​മാ​യി ഓ​ട്ട​മി​ല്ലാ​തെ വീ​ട്ടി​ലി​രു​ന്ന പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യാ​യി​രു​ന്നു സു​നി​ലി​ന്‍റേ​ത്. നി​ത്യ​വൃ​ത്തി​ക്കാ​യി വീ​ണ്ടും ഓ​ട്ടോ​റി​ക്ഷ​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ദ​യ​നീ​യ സ്ഥി​തി.
വാ​ഹ​നം ശ​രി​യാ​ക്കി​യെ​ടു​ക്കാ​ന്‍ എ​ണ്ണാ​യി​ര​ത്തോ​ളം രൂ​പ വേ​ണ​മെ​ന്നാ​ണ് വ​ര്‍​ക്ക്ഷോ​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഒ​രു​മാ​സം മു​മ്പാ​ണ് യു​വാ​വി​ന്‍റെ പി​താ​വും മ​ര​ണ​പ്പെ​ട്ട​ത്. ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി. അ​പ​ക​ട​ക​ര​മാ​കും വി​ധം വ​നം​വ​കു​പ്പി​ന്‍റെ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് പ്ര​ധാ​ന​പാ​ത​യി​ലേ​ക്ക് വ​ള​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​ത്.