പേ​ര​യത്തെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ക്ക​ണമെന്ന്
Wednesday, June 16, 2021 10:38 PM IST
കു​ണ്ട​റ: രോ​ഗ വ്യാ​പ​ന​തോ​ത് വ​ള​രെ താ​ഴ്ന്നി​ട്ടും പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്തി​ര യോ​ഗം​ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ആ​കെ 49 പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 150ൽ ​കൂ​ടു​ത​ൽ കേ​സു​ക​ളാ​ണു​ള്ള​ത്. ​ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ർ ടി ​പി സി​ആ​ർ ടെ​സ്റ്റി​ൽ ആ​കെ പ​രി​ശോ​ധി​ച്ച 26 ൽ 7 ​പേ​ർ​ക്ക് പോ​സി​റ്റീ​വ് ആ​യ​തി​നാ​ലാ​ണ് ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന ഡി​എം​ഒ ഓ​ഫീ​സി​ലെ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്.
അ​ടി​സ്ഥാ​ന വ​രു​മാ​ന​ക്കാ​ർ അ​ല്ലാ​ത്ത​വ​ർ ഭൂ​രി​ഭാ​ഗ​മു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ർ​ണമാ​യി സ​ഹ​ക​രി​ച്ച​ ജന​ങ്ങ​ളെ വീ​ണ്ടും പ​ട്ടി​ണി​ക്കി​ടു​ന്ന സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ പ​റ്റി​ല്ല. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് കൃ​ത്യ​മാ​യ ഫ​ലം ക​ണ്ട ശേ​ഷം വീ​ണ്ടും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന നി​ല​പാ​ട് തിരു​ത്ത​ണ​മെ​ന്നും ഭ​ര​ണ സ​മി​തി യോ​ഗം ജി​ല്ലാ ക​ള​ക്ട​റോ​ടും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​മേ ശ് ​കു​മാ​ർ, സോ​ഫി​യ ഐ​സ​ക്, ഷാ​ജി വ​ട്ട​ത്ത​റ, ബി.​സു​രേ​ഷ്, ബി​നോ​യി ജോ​ർ​ജ്, ചെ​റു​പു​ഷ്പം, ര​ജി​ത സ​ജീ​വ്, എ​ൻ .ഷേ​ർ​ലി, ബി.സ്റ്റാ​ഫോ​ർ​ഡ്, ആ​ലീ​സ് ഷാ​ജി, വി​നോ​ദ് പാ​പ്പ​ച്ച​ൻ, റേ​ച്ച​ൽ ജോ​ൺ​സ​ൺ, സി​ൽ​വി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.