അ​മൃ​ത മാ​ലി​ദ്വീ​പി​ലെ സ്കൂ​ളു​ക​ളി​ൽ ഒ​ലാ​ബു​ക​ൾ ആ​രം​ഭി​ച്ചു
Monday, June 14, 2021 11:14 PM IST
കൊല്ലം: കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ന്‍റ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലെ സെന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെന്‍റ് ഓ​ഫ് അ​ഡ്വാ​ൻ​സ്‌​ഡ് കം​പ്യു​ട്ടി​ംഗു​മാ​യി ചേ​ർ​ന്ന് അ​മൃ​ത വി​ശ്വ വി​ദ്യാ​പീ​ഠം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഓ​ൺ​ലൈ​ൻ ലാ​ബ്‌​സ് ഫോ​ർ സ്കൂ​ൾ​സ് (ഒ​ലാ​ബ്‌​സ്) മാ​ലി​ദ്വീ​പി​ലെ സ്‌​കൂ​ളു​ക​ളി​ൽ ആ​രം​ഭി​ച്ചു .
വി​വി​ധ പ​രി​മി​തി​ക​ൾ മൂ​ലം ഉ​പ​കാ​ര​ണ​ങ്ങ​ളു​ള്ള ഫി​സി​ക്ക​ൽ ലാ​ബു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യെ​ന്ന​ത് ദ്വീ​പ് രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഏ​റെ ദു​ഷ്ക​ര​മാ​ണ്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള സ്‌​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മി​ക​ച്ച ലാ​ബ് പ​രീ​ക്ഷ​ണ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ത്താ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​ലാ​ബ്‌​സ്.
ഇ​തിന്‍റെ ആ​ദ്യ​പ​ടി​യാ​യി ദ്വീ​പി​ലെ 194 അ​ധ്യാ​പ​ക​ർ​ക്ക് ഒ​ലാ​ബു​ക​ളി​ൽ ട്രെ​യി​നിം​ഗ് ന​ൽ​കി .അ​ധ്യാ​പ​ന​വും പ​ഠ​ന​ഫ​ല​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​യ​ൻ​സ്, ക​ണ​ക്ക്, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി​രി​ക്കും ലാ​ബു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക .
മാ​ലി​ദ്വീ​പി​ലെ 173 സ്‌​കൂ​ളു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ൺ​ലൈ​ൻ ലാ​ബ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ആ​ദ്യ സെ​ക്ഷ​നി​ൽ ദ്വീ​പി​ലെ വി​ദ്യാ​ഭ്യാ​സ സ​ഹ മ​ന്ത്രി ഫാ​ത്തി​മ ന​സീ​ർ, കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആന്‍റ് ഇ​ൻ​ഫോ​ർ​മേ​ഷ​ൻ (ഇ ​ലേ​ണിം​ഗ് ഡി​വി​ഷ​ൻ) എ​ച്ച് ഒഡി അ​നി​ൽ​കു​മാ​ർ പി​പാ​ൽ, സി​ഇഎം​സിഎ ​ഡ​യ​റ​ക്ട​ർ പ്ര​ഫ. മ​ധു പ​ർ​ഹാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് മ​ഹാ​മാ​രി പോ​ലു​ള്ള പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ലാ​ബു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ല​മ​തി​ക്കാ​നാ​കാ​ത്ത സേ​വ​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും കോ​വി​ഡി​ന് മു​ന്പ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 16 ല​ക്ഷം​പേ​ർ ലാ​ബ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​പ്പോ​ൾ കോ​വി​ഡ് കാ​ല​ത്തു ലാ​ബ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 32 ല​ക്ഷ​മാ​യി വ​ർ​ധി​ച്ച​താ​യും അ​മൃ​ത ക്രി​യേ​റ്റ് ഡ​യ​റ​ക്ട​ർ പ്ര​ഫ. പ്രേ​മ നെ​ടു​ങ്ങാ​ടി അ​റി​യി​ച്ചു .