ക​ശു​വ​ണ്ടി സ​മ​ര​ത്തി​ലെ അ​മ​ര​ക്കാ​രി
Tuesday, May 11, 2021 11:41 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: രാ​ഷ്ട്രീ​യ​ത്തി​ലെ മേ​ൽ​വി​ലാ​സം ആ​ല​പ്പു​ഴ​യാ​ണെ​ങ്കി​ലും സ​മീ​പ ജി​ല്ല​യാ​യ കൊ​ല്ല​ത്തെ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച പാ​ര​ന്പ​ര്യ​വും അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി കെ.​ആ​ർ.​ഗൗ​രി​യ​മ്മ​യ്ക്കു​ണ്ട്. പു​തി​യ ത​ല​മു​റ​യ്ക്ക് അ​ത്ര അ​ന്യ​മ​ല്ല​താ​നും അ​വ​രു​ടെ പോ​രാ​ട്ട വീ​ര്യം. ഒ​രു​വേ​ള ഗൗ​രി​യ​മ്മ​യു​ടെ പ്ര​ധാ​ന ത​ട്ട​ക​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു കൊ​ല്ലം.

ജി​ല്ല​യി​ൽ 1986-ൽ ​ന​ട​ന്ന ഐ​തി​ഹാ​സി​ക​മാ​യ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഗൗ​രി​യ​മ്മ​യാ​യി​രു​ന്നു. പാ​ർ​ട്ടി ന​ൽ​കി​യ ചു​മ​ത​ല​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​വ​ർ ഈ ​സ​മ​ര​ത്തി​ന്‍റെ അ​മ​ര​ക്കാ​രി​യാ​യ​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ഡി​എ വ​ർ​ധി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ സി​ഐ​ടി​യു സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്. സ്വ​കാ​ര്യ മു​ത​ലാ​ളി​മാ​രു​ടെ ഫാ​ക്ട​റി​ക​ൾ​ക്ക് മു​ന്നി​ൽ നേ​താ​ക്ക​ൾ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ഇ​രു​ന്നു.

സ​മ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഗൗ​രി​യ​മ്മ​യും മു​ൻ മ​ന്ത്രി​കൂ​ടി​യാ​യ പി.​കെ.​ഗു​രു​ദാ​സ​നും എ​ത്തി തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ സ്വീ​കാ​ര്യ​ത​യു​ണ്ടാ​യ സ​മ​രം അ​തി​വേ​ഗം ആ​ല​പ്പു​ഴ​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ള്ള ഫാ​ക്ട​റി​ക​ളി​ലേ​യ്ക്കും ക​ത്തി​പ്പ​ട​ർ​ന്നു.

ഇ​തോ​ടെ സ​മ​രം പൊ​ളി​ക്കാ​ൻ മു​ത​ലാ​ളി​മാ​ർ ശ്ര​മം ആ​രം​ഭി​ച്ചു. പോ​ലീ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ ആ​യി​രു​ന്നു ഇ​ത്. പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഗൗ​രി​യ​മ്മ​യും കൂ​ട്ട​രും ബ​ദ​ൽ ത​ന്ത്ര​ങ്ങ​ളും മെ​ന​ഞ്ഞു.

അ​ട​ഞ്ഞു​കി​ട​ന്ന ഫാ​ക്ട​റി​ക​ളി​ൽ നി​ന്ന് ക​ശു​വ​ണ്ടി പ​രി​പ്പ് ര​ഹ​സ്യ​മാ​യി ക​യ​റ്റാ​നാ​യി​രു​ന്നു മു​ത​ലാ​ളി​മാ​രു​ടെ ശ്ര​മം. പ​ല​യി​ട​ത്തും തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ ചെ​റു​ത്ത് തോ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ ശാ​സ്താം​കോ​ട്ട​യി​ൽ പ​രി​പ്പ് ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ ലോ​റി തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു.

സ​മ​ര​ക്കാ​ർ​ക്കിടയിലൂടെ ലോ​റി​ക​യ​റ്റി കൊ​ണ്ടു​പോ​യി.​ലോ​റി​ക്ക​ട​യി​ൽ പെ​ട്ട് പ​ര​മേ​ശ്വ​ര​ൻ എ​ന്ന തൊ​ഴി​ലാ​ളി ര​ക്ത​സാ​ക്ഷി​യാ​യി. അ​തോ​ടെ സ​മ​ര​ത്തി​ന്‍റെ രൂ​പ​വും ഭാ​വ​വും മാ​റി. പ്ര​ക്ഷോ​ഭം ക​ത്തി​ക്ക​യ​റി​യെ​ന്ന് മാ​ത്ര​മ​ല്ല തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ശ​ക്തി​ക്ക് മു​ന്നി​ൽ മു​ത​ലാ​ളി​മാ​രും സ​ർ​ക്കാ​രും മു​ട്ടു​മ​ട​ക്കി എ​ന്ന​ത് ച​രി​ത്രം.

ഈ ​സ​മ​രം ന​ട​ക്കു​ന്പോ​ൾ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നം ഐ​ഐ​ടി​യു​സി, യു​ടി​യു​സി, ഐ​എ​ൻ​ടി​യു​സി എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്കാ​യി​രു​ന്നു. സി​ഐ​ടി​യു അ​ന്ന് പ്ര​ബ​ല യൂ​ണി​യ​ൻ ആ​യി​രു​ന്നി​ല്ല. പ​ക്ഷേ സ​മ​രം ക​ഴി​ഞ്ഞ​തോ​ടെ കാ​ഷ്യു​വ​ർ​ക്കേ​ഴ്സ് സെ​ന്‍റ​ർ (സി​ഐ​ടി​യു) ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ സം​ഘ​ട​നാ​യി മാ​റു​ക​യു​ണ്ടാ​യി.

സ​മ​ര​രം​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ച നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്കും പോ​ലീ​സി​ന്‍റെ കൊ​ടി​യ മ​ർ​ദ​ന​വും ജ​യി​ൽ​വാ​സ​വും മ​റ്റ് പീ​ഡ​ന​ങ്ങ​ളും അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു. കെ.​ക​രു​ണാ​ക​ര​ൻ സ​ർ​ക്കാ​രാ​ണ് അ​ന്ന് അ​ധി​കാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഊ​ർ​ജ​വും ആ​വേ​ശ​വും പ​ക​ർ​ന്ന് ഗൗ​രി​യ​മ്മ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​ടു​ത്ത​വ​ർ​ഷം ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യും ചെ​യ്തു. കൊ​ല്ല​ത്തും എ​ൽ​ഡി​എ​ഫ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി. ഇ​തി​ന് വ​ഴി​മ​രു​ന്നി​ട്ട​ത് ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ സ​മ​രം ത​ന്നെ​യാ​ണെ​ന്ന് നി​സം​ശ​യം പ​റ​യാം.

അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​നും സൈ​ദ്ധാ​ന്തി​ക​നു​മാ​യ പി.​കേ​ശ​വ​ൻ നാ​യ​ർ എ​ഴു​തി​യ പു​സ്ത​ക​ത്തി​ലും പ്ര​സ്തു​ത ക​ശു​വ​ണ്ടി സ​മ​ര​ത്തെ​യും അ​തി​ൽ കെ.​ആ​ർ.​ഗൗ​രി​യ​മ്മ വ​ഹി​ച്ച നേ​തൃ​പ​ര​മാ​യ പ​ങ്കി​നെ കു​റി​ച്ചും വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

1964-ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളു​ടെ പി​ള​ർ​പ്പി​നു​ശേ​ഷം കൊ​ല്ലം ജി​ല്ല​യി​ൽ സി​പി​എ​മ്മി​ന്‍റെ ചു​മ​ത​ല​യും അന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​മാ​യ കെ.​ആ​ർ.​ഗൗ​രി​യ​മ്മ​യ്ക്കാ​യി​രു​ന്നു. എ​ൻ.​ശ്രീ​ധ​ര​ൻ കൊ​ല്ല​ത്ത് നി​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വ​രു​ന്ന​തു​വ​രെ അ​വ​ർ പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ദൗ​ത്യം ഗം​ഭീ​ര​മാ​യ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷ​വും കൊ​ല്ല​ത്തെ പാ​ർ​ട്ടി കാ​ര്യ​ങ്ങ​ളി​ൽ അ​വ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​യി അ​വ​ർ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച​തോ​ടെ ഈ ​ബ​ന്ധ​ങ്ങ​ളു​ടെ വേ​ര​റ്റു. ജെ​എ​സ്എ​സ് രൂ​പീ​ക​ര​ണ വേ​ള​യി​ലും തു​ട​ർ​ന്നു​ള്ള പ്ര​യാ​ണ​ത്തി​ലും അ​വ​ർ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ച്ച​തും കൊ​ല്ല​ത്ത് നി​ന്നു​ത​ന്നെ.