കൈ​ത​ക്കു​ഴി നെ​ഹ്റു മെ​മോ​റി​യ​ൽ സ്കൂ​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Friday, May 7, 2021 10:59 PM IST
ചാ​ത്ത​ന്നൂ​ർ: കൈ​ത​ക്കു​ഴി നെ​ഹ്റു മെ​മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​ത​മാ​കു​ന്നു.
ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ​ത്തെ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണി​ത്. പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്ന, അ​ച്ച​ട​ക്കം പാ​ലി​ച്ചി​രു​ന്ന ഈ ​സ്കൂ​ൾ എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വ​ർ​ഷ​വും നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യി​രു​ന്നു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​രം​ഭി​ച്ച​പ്പോ​ഴും ഉ​ന്ന​ത നി​ല​വാ​ര​വും വി​ജ​യ​വും നി​ല നി​ർ​ത്തി​പ്പോ​ന്നു. സാ​മ്പ​ത്തി​ക ന​ഷ്ടം താ​ങ്ങാ​നാ​വാ​ത്ത​താ​ണ് സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ കാ​ര​ണ​മാ​യി മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ്കൂ​ൾ അ​ട​ച്ചു പൂ​ട്ടി​യാ​ൽ ചാ​ത്ത​ന്നൂ​രി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​കു​മെ​ന്നാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളും നാ​ട്ടു​കാ​രും പി​ടി​എ​യും പ​റ​യു​ന്ന​ത്.
സ്കൂ​ൾ അ​ട​ച്ചു പൂ​ട്ട​രു​ത്:
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
ചാ​ത്ത​ന്നൂ​ർ: കൈ​ത​ക്കു​ഴി നെ​ഹ്‌​റു മെ​മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ അ​ട​ച്ചു പൂ​ട്ടാ​നു​ള്ള സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നം നീ​തീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷീ​ല എം ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ലാ​ഭ​ക​ര​മ​ല്ല എ​ന്ന പേ​രു​പ​റ​ഞ്ഞു കൊ​ണ്ട് നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം പ​കു​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​ന​വും അ​മ്പ​തോ​ളം അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​രു​ടെ ഭാ​വി തു​ലാ​സി​ലാ​ക്കു​ന്ന സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നം നീ​തി​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി.
പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ സാ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ലി​യാ​മ്മ ജോ​ൺ​സ​ൺ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​നീ​ഷ നി​സാം, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഷാ​ജി ലൂ​ക്കോ​സ്, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ക്കു​ഴി നെ​ഹ്‌​റു മെ​മോ​റി​യ​ൽ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ട​ച്ചു പൂ​ട്ടാ​നു​ള്ള സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​ർ എ​സ് പി ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ പ്ലാ​ക്കാ​ട് ടി​ങ്കു ആ​വ​ശ്യ​പ്പെ​ട്ടു.
1965 ൽ ​സ്ഥാ​പി​ത​മാ​യ ഈ ​സ്കൂ​ളി​ൽ നി​ന്നും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ വ​രെ എ​ത്തി​യി​ട്ടു​ണ്ട്. നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ൻ​പ​തോ​ളം അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും ഭാ​വി തു​ലാ​സി​ലാ​ക്കു​ന്ന ഈ ​തീ​രു​മാ​നം പു​ന​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.