കൊ​ട്ടാ​ര​ക്ക​ര​യ്ക്കും പ്രി​യ​പ്പെ​ട്ട​വ​ൻ
Wednesday, May 5, 2021 11:06 PM IST
പി.​ഏ.​പ​ത്മ​കു​മാ​ർ
കൊ​ട്ടാ​ര​ക്ക​ര: അ​ന്ത​രി​ച്ച മാ​ർ​ത്തോ​മ്മ സ​ഭ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ക്രി​സോ​സ്റ്റം തി​രു​മേ​നി കൊ​ട്ടാ​ര​ക്ക​ര​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ർ​മ​പ​ഥ​ങ്ങ​ളി​ലും ഓ​ർ​മ​ക​ളി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത സ്ഥ​ല​മാ​ണ് കൊ​ട്ടാ​ര​ക്ക​ര
വൈ​ദി​ക​വൃ​ത്തി​യു​ടെ അ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ർ​ക്രി​സോ​സ്റ്റം കൊ​ട്ടാ​ര​ക്ക​ര മൈ​ല​ത്ത് ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്നു. 1949-50 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് അ​ദ്ദേ​ഹം മൈ​ലം ക്രി​സ്തോ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ഇ​ട​വ​ക വി​കാ​രി​യാ​യെ​ത്തു​ന്ന​ത്. റ​വ.​ഫി​ലി​പ്പോ​സ് ഉ​മ്മ​നെ​ന്നാ​യി​രു​ന്നു പേ​രെ​ങ്കി​ലും ധ​ർ​മി​ഷ്ഠ​ന​ച്ച​ൻ എ​ന്നാ​യി​രു​ന്നു വി​ളി​പ്പേ​ര്. ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ർ​ക്കെ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നീ​തീ​പൂ​ർ​വം പ​രി​ഹ​രി​ച്ചി​രു​ന്ന തി​രു​മേ​നി അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രെ മ​റ്റു പ​രി​ഗ​ണ​ന​ക​ളി​ല്ലാ​തെ സ​ഹാ​യി​ച്ചി​രു​ന്നു. ധ​ർ​മി​ഷ്ഠ​ന​ച്ച​ൻ എ​ന്നു പേ​രു വ​രാ​ൻ കാ​ര​ണ​മി​താ​ണ്.
കൊ​ട്ടാ​ര​ക്ക​ര​യു​ൾ​പ്പെ​ട്ടി​രു​ന്ന മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​നാ​യി​രി​ക്കെ നി​ത്യേ​ന​യെ​ന്നോ​ണം അ​ദ്ദേ​ഹം കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തു​ക​യും സ​ഭാ സ്ഥാ​പ​ന​ങ്ങ​ളും ഇ​ട​വ​ക​ക​ളും സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. സ​ഭ​യ്ക്ക് പു​റ​ത്തു​ള്ള ഇ​ത​ര മ​ത​സ്ഥ​രാ​യ പ​ല​രു​മാ​യും അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​മ്പാ ക​ൺ​വെ​ൻ​ഷ​ൻ ക​ഴി​ഞ്ഞാ​ൽ മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ഏ​റ്റ​വും വ​ലി​യ ക​ൺ​വെ​ൻ​ഷ​നാ​യ കൊ​ട്ടാ​ര​ക്ക​ര ക​ൺ​വെ​ൻ​ഷ​നി​ൽ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു തി​രു​മേ​നി.
മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ പെ​ൺ​പ​ള്ളി​ക്കൂ​ട​മാ​യ കൊ​ട്ടാ​ര​ക്ക​ര മാ​ർ​ത്തോ​മ്മ സ്കൂ​ളി​ൽ സ​ഭാ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന​പ്പോ​ൾ സ​ന്ദ​ർ​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു. 1986-ൽ ​ഒ​രു ച​ട​ങ്ങി​നാ​യി നേ​ര​ത്തേ സ്കൂ​ളി​ലെ​ത്തി​യ തി​രു​മേ​നി ക്ലാ​സു​ക​ളി​ൽ ക​യ​റി കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യു​ണ്ടാ​യി.10 എ​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ബി​ന്ദു​വി​ൽ നി​ന്നും അ​ന്നു പ​ഠി​പ്പി​ച്ച ക​ണ​ക്കു പാ​ഠം ഹൃ​ദി​സ്ഥ​മാ​ക്കി.
യോ​ഗം തു​ട​ങ്ങി​യ​പ്പോ​ൾ ബി​ന്ദു​വി​നെ, ബി​ന്ദു റ്റീ​ച്ച​റെ​ന്ന് വി​ളി​ച്ച് സ്റ്റേ​ജി​ൽ വ​രു​ത്തി ത​ന്‍റെ ഹീ​റോ പേ​ന സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് ആ​ദ​ര​വോ​ടെ ഓ​ർ​മ്മി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ വൈ​ദ്യു​തി വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ബി​ന്ദു.
സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്താ​ൻ നി​ശ്ച​യി​ക്ക​പ്പെ​ട വി​ദ്യാ​ർ​ഥി​നി കാ​ണാ​ത പ​ഠി​ച്ച നി​താ​ന്ത വ​ന്ദ്യ ദി​വ്യ​ശ്രീ എ​ന്ന് പ്ര​സം​ഗ​മാ​രം​ഭി​ച്ച​പ്പോ​ൾ അ​തു വി​ല​ക്കു​ക​യും വാ​യി​ൽ കൊ​ള്ളാ​ത്ത​തു പ​റ​യ​ണ്ട എ​ന്നു​പ​ദേ​ശി​ച്ച് ഉ​പ​ഹാ​രം ന​ൽ​കി​യ​തും ഇ​പ്പോ​ൾ വേ​ദ​ന​യോ​ടെ സ്മ​രി​ക്കു​ന്നു ഡോ.​സു​ജ സ​ജി​മോ​ൻ.
ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത. തി​രു​മേ​നി​യെ​ക്കു​റി​ച്ച് ഒ​ട്ടേ​റെ സ്മ​ര​ണ​ക​ളു​ണ്ട് കൊ​ട്ടാ​ര​ക്ക​ര​ക്കാ​ർ​ക്ക്. വേ​ദ​ന​ക്കി​ട​യി​ൽ പ​റ​യാ​നാ​കാ​തെ വി​തു​മ്പു​ക​യാ​ണ് അ​വ​രി​ലേ​റെ​യും.