കാ​ത്തി​രു​ന്ന ദി​നം സ​മാ​ഗ​ത​മാ​യി, ആ​കാം​ക്ഷ​ക​ൾ​ക്ക് ഇ​ന്ന് വി​രാ​മം
Saturday, May 1, 2021 10:56 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള കാ​ത്തി​രി​പ്പി​ന് ഇ​ന്ന് വി​രാ​മ​മാ​കും. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​ന്തി​മ​ഫ​ലം അ​റി​യാം. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടെ​യും സ്വാ​നാ​ർ​ഥി​ക​ളു​ടെ​യും ഭാ​വി എ​ന്താ​യി​രു​ക്കു​മെ​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ വ്യ​ക്ത​മാ​യി അ​റി​യം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന സൂ​ച​ന​ക​ൾ‌ അ​നു​സ​രി​ച്ച് രാ​വി​ലെ പ​ത്തോ​ടെ ആ​ദ്യ ട്രെ​ന്‍റു​ക​ൾ അ​റി​യാ​ൻ ക​ഴി​യും.
എ​ൽ​ഡി​എ​ഫി​നെ​യും യു​ഡി​എ​ഫി​നെ​യും എ​ൻ​ഡി​എ​യും സം​ബ​ന്ധി​ച്ച് വ​ള​രെ നി​ർ‌​ണാ​യ​ക​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. സ​ർ​വേ ഫ​ല​ങ്ങ​ൾ എ​ൽ‌​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ പ്ര​വ​ച​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​ത് അ​വ​ർ​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത്ത​വ​ണ​ത്തെ ഫ​ലം രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര​ട​ക്കം ഉ​റ്റു​നോ​ക്കു​ന്ന ഒ​ന്നാ​ണ്. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ 11 സീ​റ്റു​ക​ളും കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി​യ​ത് ഇ​ട​തു​മു​ന്ന​ണി ആ​യി​രു​ന്നു. ആ ​അ​പ്ര​മാ​ദി​ത്വം എ​ൽ‌​ഡി​എ​ഫി​ന് നി​ല നി​ർ​ത്താ​ൻ ക​ഴി​യു​മോ എ​ന്ന​ത് പ്ര​സ​ക്ത​മാ​യ ചോ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം ആ​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ.
നേ​തൃ​ത്വം ഇ​ത് പ​ര​സ്യ​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഏ​താ​നും സീ​റ്റു​ക​ൾ കൈ​വി​ട്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക അ​വ​സാ​ന നി​മി​ഷ​വും അ​ല​ട്ടു​ന്നു. എ​ല്ലാ​യി​ട​ത്തും ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ​സി വാ​ക്കോ​വ​ർ എ​ല്ലാ​യി​ട​ത്തും പ​റ​യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​വ​ർ. എ​ങ്കി​ലും എ​ല്ലാ സീ​റ്റും നി​ല​നി​ർ​ത്തു​മെ​ന്ന് ത​ന്നെ​യാ​ണ് അ​വ​സാ​ന മ​ണി​ക്കൂ​റി​ലും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച​ത്.
കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി സ്ഥാ​നാ​ർ​ഥി​യാ​യി കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ മ​ത്സ​രി​ക്കു​ന്ന പ​ത്ത​നാ​പു​ര​ത്തും ആ​ർ​എ​സ്പി-​ലെ​നി​നി​സ്റ്റി​ലെ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ജ​ന​വി​ധി തേ​ടി​യ കു​ന്ന​ത്തൂ​രി​ലും ഇ​ത്ത​വ​ണ ക​ന​ത്ത പോ​രാ​ട്ട​മാ​യി​രു​ന്നു. ഇ​ത് എ​ൽ‌​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്ന കാ​ര്യ​മാ​ണ്.
യു​ഡി​എ​ഫ് ഇ​ത്ത​വ​ണ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​ന്നും ഇ​ല്ലാ​യ്മ​യി​ൽ നി​ന്നു​ള്ള വ​ൻ കു​തി​ച്ചു​ക​യ​റ്റ​മാ​ണ് അ​വ​രു​ടെ സ്വ​പ്നം. അ​ട്ടി​മ​റി വി​ജ​യ​ങ്ങ​ൾ അ​ട​ക്കം അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. അ​ഞ്ച് സീ​റ്റു​ക​ൾ വ​രെ കി​ട്ടു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യാ​ൽ ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ൾ നേ​ടാ​നാ​കു​മെ​ന്നും അ​വ​ർ ക​രു​തു​ന്നു.
യു​ഡി​എ​ഫി​ലെ പ്ര​മു​ഖ ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്പി, മു​സ്ലിം​ലീ​ഗ് എ​ന്നി​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​തീ​വ നി​ർ​ണാ​യ​ക​മാ​കും. ക​ഴി​ഞ്ഞ മൂ​ന്നു ടേ​മാ​യി ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സി​ന് എം​എ​ൽ​എ​യി​ല്ല. ആ ​നാ​ണ​ക്കേ​ട് ഇ​ത്ത​വ​ണ മാ​റ്റി​യെ​ടു​ത്തേ മ​തി​യാ​കൂ. ജി​ല്ലാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ അ​ഡ്വ.​ബ​ന്ദു​കൃ​ഷ്ണ അ​ട​ക്കം ഇ​ക്കു​റി മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഏ​റ്റ​വും കു​റ​ഞ്ഞ​ത് മൂ​ന്ന് സീ​റ്റി​ലെ​ങ്കി​ലും വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. മ​റി​ച്ചാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി​ക്ക് ത​ന്നെ ഇ​ത് വ​ഴി​യൊ​രുക്കി​യേ​ക്കും.
ആ​ർ​എ​സ്പി​യു​ടെ ത​റ​വാ​ടാ​യ ജി​ല്ല​യി​ൽ അ​വ​ർ മൂ​ന്ന് സീ​റ്റി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ര​ണ്ടി​ൽ വി​ജ​യം അ​വ​ർ ഉ​റ​പ്പി​ക്കു​ന്നു. ച​വ​റ, കു​ന്ന​ത്തൂ​ർ, ഇ​ര​വി​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ർ​എ​സ്പി ജ​ന​വി​ധി തേ​ടി​യ​ത്. ച​വ​റ​യും കു​ന്ന​ത്തൂ​രു​മാ​ണ് അ​വ​ർ ഉ​റ​പ്പി​ച്ച് പ​റ​യു​ന്ന​ത്. ച​വ​റ​യി​ൽ വി​ജ​യം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ തി​രി​ച്ച​ടി​യു​മാ​കും. അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ര​വി​പു​ര​ത്തും മു​ന്നേ​റി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ആ​ർ​എ​സ്പി നേ​തൃ​ത്വം. മൂ​ന്നി​ട​ത്തും എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചാ​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​ർ​എ​സ്പി​യു​ടെ മേ​ൽ​വി​ലാ​സം ഇ​ല്ലാ​താ​കും.
തെ​ക്ക​ൻ​കേ​ര​ള​ത്തി​ൽ മുസ്ലിം ലീഗ് മ​ത്സ​രി​ച്ച ഏ​ക നി​യോ​ജ​ക മ​ണ്ഡ​ല​മാ​ണ് പു​ന​ലൂ​ർ. സം​സ്ഥാ​ന നേ​താ​വ് അ​ബ്ദു​ൾ റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക മ​ണ്ഡ​ല​ത്തി​ൽ ലീ​ഗ് അ​ട്ടി​മ​റി വി​ജ​യ​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ജ​ന​വി​ധി മ​റി​ച്ചാ​ണെ​ങ്കി​ൽ ലീ​ഗി​ന് അ​ത് വ​ലി​യ നാ​ണ​ക്കേ​ടാ​യി​രി​ക്കും വ​രു​ത്തി വ​യ്ക്കു​ക.
കൊ​ല്ല​ത്ത് അ​ക്കൗ​ണ്ട് തു​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം. ചാ​ത്ത​ന്നൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ബി.​ബി.​ഗോ​പ​കു​മാ​ർ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 5000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.
അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​ൻ അ​വ​ർ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം മ​ണ്ഡ​ല​ത്തി​ൽ കാ​ഴ്ച​വ​ച്ചു എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ഇ​ത് ചി​ല അ​ടി​യൊ​ഴു​ക്കു​ക​ളി​ൽ വ​രെ എ​ത്തി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദം എ​ൽ‌​ഡി​എ​ഫും യു​ഡി​എ​ഫും പുഛി​ച്ച് ത​ള്ളു​ക​യാ​ണ്. ഇ​രു​വ​രും ഇ​വി​ടെ വ​ൻ വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ ത​നി​യാ​വ​ർ​ത്ത​നം ആ​യി​രി​ക്കും ഇ​ത്ത​വ​ണ​യും സം​ഭ​വി​ക്കു​ക എ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​വ​സാ​ന നി​മി​ഷ​വും ഇ​ട​ത് നേ​തൃ​ത്വം പ​ങ്കു​വ​യ്ക്കു​ന്ന​ത്. 2020-ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും അ​വ​ർ​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​ന്നു.
ഇ​ട​തു​കോ​ട്ട​ക​ളെ​ല്ലാം ഇ​ക്കു​റി ഇ​ള​കി​യാ​ടു​മെ​ന്നും ത​ങ്ങ​ൾ അ​ട്ടി​മ​റി വി​ജ​യം കൊ​യ്യു​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വ​വും അ​വ​കാ​ശ​പ്പെ​ടു​ന്നു. 2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മാ​ന​മാ​യ മു​ന്നേ​റ്റ​മാ​ണ് യു​ഡി​എ​ഫ് ജി​ല്ല​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൻ​ഡി​എ. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം​സ്ഥാ​ന​ത്താ​യ ചാ​ത്ത​ന്നൂ​രി​ൽ ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന് മാ​ത്ര​മ​ല്ല അ​ഞ്ചി​ട​ത്ത് വി​ജ​യി​ക്കാ​നാ​കു​മെ​ന്നും ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്നു.