വി​ജ​യം ആ​ഹ്ലാ​ദി​ക്കാ​ൻ ക​ഴി​യി​ല്ല; ആ​വേ​ശം ന​ഷ്ട​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ
Saturday, May 1, 2021 10:56 PM IST
കു​ണ്ട​റ: വി​ജ​യം ആ​ഹ്ലാ​ദി​ക്കാ​ൻ ക​ഴി​യാ​തെ ആ​വേ​ശം ന​ഷ്ട​പ്പെ​ട്ട് മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ. മൂ​ന്ന് മു​ന്ന​ണി​യി​ലെ​യും പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന് ക​ഴി​യാ​ത്ത വി​ഷ​മ​ത്തി​ലാ​ണ്. ഏ​തു നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ധി​ക്ക​രി​ക്കു​ന്ന പ്ര​വ​ണ​ത​യു​ള്ള വ​രാ​ണ് പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും. ഇ​ക്കു​റി അ​വ​ർ പോ​ലും കോ ​വി​ഡ് പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി ക്കാ​ൻ ത​യാ​റാ​കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് നാ​ട്ടി​ലെ​ങ്ങും കൂ​ട്ട​മാ​യി ന​ട​ന്ന് സ്കോ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും റോ​ഡ് ഷോ​ക​ളു​മാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി നി​ന്ന് കോ​വി ഡി ​ന് അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റേ​യും ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടേ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ മ​ന​സു കാ​ട്ടു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ട്ട​ന​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. അ​ത് കാ​ണാ​തി​രു​ന്നു​കൂ​ടാ. മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മ​ന​സും മാ​റ​ണം എ​ന്ന​ത് കാ​ല​ത്തി​ന്‍റെ ഒ​രു മു​ന്ന​റി​യി​പ്പാ​യി കാ​ണു​ന്ന​വ​ർ​ക്ക് മാ​ന​സി​ക സം​ഘ​ട്ട​ന​ങ്ങ​ൾ സ്വ​യം ഒ​ഴി​വാ​ക്കാ​നാ​വു​ന്ന​തേ​യു​ള്ളൂ.
അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട​ത് അ​ടി​യ​ന്ത​ര​മാ​യ ഒ​രു ആ​വ​ശ്യ​മാ​ണെ​ന്ന് ക​രു​തി അ​തി​രു​ക​ട​ന്ന ആ​വേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ലേ പൊ​തു​ജ​ന​ത്തി​ന്‍റെ ക​ർ​ത്ത​വ്യം പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ. കൂ​ട്ടം കൂ​ടാ​ൻ ഇ​നി​യും​അ​വ​സ​രം വ​രും, ആ​ഹ്ലാ​ദി​ക്കാ​നും. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യാ​ഹ്ലാ​ദം മ​ന​സി​ൽ നി​റ​ഞ്ഞു​ക​വി​യ​ണം.