നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​നം, ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ണം
Saturday, May 1, 2021 10:56 PM IST
കൊല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നലെ മു​ത​ല്‍ നാ​ല് വ​രെ ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും വോ​ട്ടെ​ണ്ണ​ലി​ന് ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ കള​ക്ട​റു​മാ​യ ബി.​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.
ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍, യോ​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍, പ​രേ​ഡു​ക​ള്‍, ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ള്‍, സം​ഘം ചേ​ര​ല്‍ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്. ഏ​പ്രി​ല്‍ 22 നു ​ന​ട​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ മേയ് ഒ​ന്ന് മു​ത​ല്‍ ഒ​മ്പ​തുവ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ആ​ഹ്ലാ​ദ പ്ര​ക​ട​ങ്ങ​ളോ റാ​ലി​ക​ളോ ഉ​ണ്ടാ​കി​ല്ലെ​ന്ന് രാ​യ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ ഉ​റ​പ്പ് ന​ല്‍​കി​യ​ത് പാ​ലി​ക്ക​ണം.
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ദി​വ​സ​ങ്ങ​ളി​ല്‍ ആ​വ​ശ്യ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രു​ടെ കൈ​വ​ശം ഓ​ഫീ​സ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഉ​ണ്ടാ​ക​ണം. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യ തി​രി​ച്ച​റി​യ​ല്‍ രേ​ഖ ത​ന്നെ​യാ​ണ് വേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ത്സ​മ​യം അ​റി​യു​ന്ന​തി​ന് ഓ​രോ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ മീ​ഡി​യ റൂ​മും സ​ജ്ജ​മാ​ക്കി.
പൂ​ര്‍​ണ്ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കും. ഇ​ന്ന് രാ​വി​ലെ എ​ട്ടിന് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. തു​ട​ര്‍​ന്ന് ഇ​വി​എം മെ​ഷീ​നു​ക​ളു​ടെ കൗ​ണ്ടി​ങ്.
ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ണ്ണു​ന്ന​തി​നാ​യി ശ​രാ​ശ​രി അ​ഞ്ച് ടേ​ബി​ളു​ക​ള്‍ വ​രെ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​വീ​സ് വോ​ട്ടേ​ഴ്‌​സിന്‍റെ ഇ​റ്റി​പി​ബി (ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്) സ്‌​കാ​ന്‍ ചെ​യ്യു​ന്ന​തി​നാ​യി ശ​രാ​ശ​രി ര​ണ്ടു ടേ​ബി​ളു​ക​ള്‍ വ​രെ​യു​ണ്ടാ​കും. ഒ​രു മ​ണ്ഡ​ല​ത്തി​ലെ ഹാ​ളി​ല്‍ പ​ര​മാ​വ​ധി 21 ടേ​ബി​ളു​ക​ള്‍ വ​രെ​യു​ണ്ടാ​കും. സൂ​പ്പ​ര്‍​വൈ​സ​ര്‍, മൈ​ക്രോ ഒ​ബ്‌​സെ​ര്‍​വ​ര്‍, എ​ആ​ര്‍​ഒ, ര​ണ്ട് കൗ​ണ്ടി​ങ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണു​ന്ന ഓ​രോ കൗ​ണ്ടി​ങ് ടേ​ബി​ളി​ലും ഉ​ണ്ടാ​വും.
ഇ​വി​എം കൗ​ണ്ടി​ങ്ങി​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും 17 മു​ത​ല്‍ 21 വ​രെ ടേ​ബി​ളു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​പാ​റ്റ് എ​ണ്ണു​ന്ന​തി​നു പ്ര​ത്യേ​കം സ​ജ്ജീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും ഓ​രോ കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ര്‍ ഉ​ണ്ടാ​കും. ഒ​ബ്‌​സെ​ര്‍​വ​ര്‍​മാ​ര്‍​ക്ക് നേ​രി​ട്ട് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക ടീം ​ത​ന്നെ ഓ​രോ കൗ​ണ്ടി​ങ് സെ​ന്‍റ​റി​ലു​മു​ണ്ട്. ഇ​രു​പ​ത് ശ​ത​മാ​നം റി​സ​ര്‍​വ് ജീ​വ​ന​ക്കാ​രെ ഓ​രോ കൗ​ണ്ടിം​ഗ് സെ​ന്‍റ​റി​ലും നി​യ​മി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് നെ​ഗ​റ്റി​വ് /ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ജന്‍റു​മാ​രും നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. സെന്‍റ​റു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ പാ​സ് ല​ഭി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​തു ബാ​ധ​ക​മാ​ണ്.
കൗ​ണ്ടി​ങ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്റ്റേ​റ്റ് പോ​ലീ​സ്, സ്റ്റേ​റ്റ് ആം​ഡ് പോ​ലീ​സ്, സി​എ​പി എ​ഫ് എ​ന്നി​ങ്ങ​നെ പോ​ലീ​സി​ന്‍റെ ത്രി​ത​ല സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റുമാ​രെ​യും പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ക്ക് അ​നു​മ​തി​യി​ല്ല. ഇ​വ സൂ​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങു​ന്ന​തി​ന് പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ത്ത അ​ഞ്ച് മെ​ഷീ​നു​ക​ളു​ടെ വി​വി ​പാ​റ്റ് സ്ലി​പ്പ് എ​ണ്ണും. ഇ​തു താ​ര​ത​മ്യം ചെ​യ​ത് കൃ​ത്യ​ത ഉ​റ​പ്പ് വ​രു​ത്തും. ഒ​രു റൗ​ണ്ട് എ​ണ്ണി ക​ഴി​യു​മ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത ര​ണ്ട് മെ​ഷീ​നു​ക​ളു​ടെ വോ​ട്ടു​ക​ള്‍ വീ​ണ്ടും എ​ണ്ണും. ഇ​തി​നാ​യി ഒ​രു സൂ​പ്പ​ര്‍​വൈ​സ​ര്‍, മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഫ​ല​ങ്ങ​ള്‍ താ​ര​ത​മ്യം ചെ​യ്ത് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷം മാ​ത്രം ഒ​രോ റൗ​ണ്ടി​ന്‍റെ​യും ഫ​ലം പ്ര​ഖ്യാ​പി​ക്കും. വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള ര​ണ്ട്ഘ​ട്ട പ​രി​ശീ​ല​ന​മാ​ണ് ന​ട​ത്തി​യ​ത്. ഒ​രു വ​ര​ണാ​ധി​കാ​രി​യു​ടെ പ​രി​ധി​യി​ല്‍ 125 ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​രെ ഇ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​കും. വോ​ട്ടെ​ണ്ണ​ലി​നു ശേ​ഷം മെ​ഷീ​നു​ക​ളും റെ​ക്കോ​ര്‍​ഡു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മു​ണ്ട​യ്ക്ക​ല്‍ ഉ​ള്ള കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ സൂ​ക്ഷി​ക്കും.