പ​ത്ത​നാ​പു​ര​ത്തും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ മു​ന്ന​ണി​ക​ൾ
Saturday, May 1, 2021 10:56 PM IST
പ​ത്ത​നാ​പു​രം: ഫ​ലം അ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും. വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ ഭ​ദ്രം.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്കാ​യി 21 ടേ​ബി​ളു​ക​ളും പോ​സ്റ്റ​ല്‍ വോ​ട്ടി​നാ​യി അ​ഞ്ച് ടേ​ബി​ളു​ക​ളു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

500 എ​ണ്ണ​ത്തി​ന്‍റെ കെ​ട്ടു​ക​ളാ​യി​ട്ടാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ടേ​ബി​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഒ​രു സൂ​പ്പ​ര്‍​വൈ​സ​റും ര​ണ്ട് അ​സി​സ്റ്റ​ന്‍റു​മാ​രും അ​ട​ങ്ങു​ന്ന​താ​ണ് ഒ​രു ടേ​ബി​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍. 13 ത​വ​ണ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മി​ഷ്യ​നു​ക​ളെ​ല്ലാം എ​ണ്ണി തീ​രും.

ഒ​രു റൗ​ണ്ടി​ല്‍ 21 മി​ഷ്യ​നു​ക​ളാ​ണ് എ​ണ്ണു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളും 8.30 ഓ​ടെ വോ​ട്ടിം​ഗ് മി​ഷ്യ​നു​ക​ളും എ​ണ്ണാ​ന്‍ ആ​രം​ഭി​ക്കും. ഒ​ന്പ​തി​ന് മു​ന്‍​പാ​യി ത​ന്നെ ആ​ദ്യ​ഫ​ല​ങ്ങ​ള്‍ പു​റ​ത്ത് വ​രു​മെ​ന്നാ​ണ് സൂ​ച​ന.

പ​തി​നൊ​ന്നോ​ടെ പൂ​ര്‍​ണ​മാ​യും വോ​ട്ട​ണ്ണ​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​ന്ന​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. 24,562 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് നാ​ലാ​മ​ങ്ക​ത്തി​നി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫി​ലെ കെ.​ബി ഗ​ണേ​ഷ്കു​മാ​ർ ക​ഴി​ഞ്ഞ ത​വ​ണ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന ജ​ഗ​ദീ​ഷ് കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ട​തു​പാ​ള​യ​ത്തി​ൽ, പ്ര​ത്യേ​കി​ച്ചും സി​പി​ഐ​യു​മാ​യു​ള്ള ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ ഗ​ണേ​ഷ്കു​മാ​ർ അ​നു​കൂ​ലി​ക​ൾ​ക്കു​ണ്ട്.

എ​ന്നാ​ൽ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും വി​ജ​യം ഉ​റ​പ്പെ​ന്നാ​ണ് പൊ​തു​വെ ഇ​ട​തു​മു​ന്ന​ണി ക്യാ​മ്പു​ക​ളി​ലെ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ണ​ക്കു​ക​ളും എ​ക്സി​റ്റ് പോ​ളു​ക​ളും മ​റി​ക​ട​ന്ന് ഇ​ത്ത​വ​ണ തി​ള​ക്ക​മു​ള്ള വി​ജ​യം നേ​ടാ​നാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.​മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാ​യെ​ന്നും ഗ്രൂ​പ്പു​ക​ൾ​ക്ക​തീ​ത​മാ​യി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച് ഗ​ണേ​ഷ്കു​മാ​ർ വി​രു​ദ്ധ​വി​കാ​ര​ത്തെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച് രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ത്താ​നാ​യ​ത് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യ്ക്ക് അ​യ്യാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം സ​മ്മാ​നി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ച്ച് ക​രു​ത്ത് തെ​ളി​യി​ക്കാ​നാ​കു​മെ​ന്നും ജി​തി​ൻ​ദേ​വി​ന്‍റെ യു​വ​ത്വം ചെ​റു​പ്പ​ക്കാ​രാ​യ നി​ഷ്പ​ക്ഷ വോ​ട്ട​ർ​മാ​രി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നാ​കു​മെ​ന്നു​മാ​ണ് എ​ൻ ഡി ​എ​യു​ടെ പ്ര​തീ​ക്ഷ.