ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, May 1, 2021 2:15 AM IST
ചാ​ത്ത​ന്നൂ​ർ: ഓ​യൂ​രി​ൽ നി​ന്നും കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ക​ണ്ടെ​ത്തി. അ​ട​യ​റ വി​ജ​യ​മ​ന്ദി​ര​ത്തി​ൽ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ ഭാ​ര്യ സു​മ​തി അ​മ്മ (65)യാ​ണ് മു​ങ്ങി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് ഇ​ത്തി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പ​ര​വൂ​രി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ സേ​ന​യും ചാ​ത്ത​ന്നൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു.

സു​മ​തി അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പൂ​യ​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു.​ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, അ​ജ​യ​കു​മാ​ർ, മ​രു​മ​ക്ക​ൾ: നീ ​തു, അ​ശ്വ​തി.