തെ​ന്മ​ല ഡാം ​വ​ള​വി​ല്‍ വീ​ണ്ടും അ​പ​ക​ടം : ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, May 1, 2021 2:14 AM IST
തെ​ന്മ​ല : തെ​ന്മ​ല ഡാം ​ര​ണ്ടാം വ​ള​വി​ല്‍ വീ​ണ്ടും അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ഗ്ലാ​സ് ക​യ​റ്റി എ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വ​ള​വി​ല്‍ എ​ഴു​പ​ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ലോ​റി ഡ്രൈ​വ​ര്‍ കാ​ബി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യാ​ണ് മ​രി​ച്ച​ത്.

ത​മി​ഴ്നാ​ട് തൃ​ച്ചി സ്വ​ദേ​ശി ര​മേ​ശ്‌ (51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വ​ള​വ് തി​രി​യ​വേ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി താ​ഴ്ച​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി. ഇ​തി​നി​ട​യി​ല്‍ ലോ​റി​യു​ടെ ചെ​യി​സി​ല്‍ നി​ന്നും ഡ്രൈ​വ​ര്‍​കാ​ബി​ന്‍ വേ​ര്‍​പ്പെ​ട്ടു താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും തെ​ന്മ​ല പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഗ്ലാ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും പൊ​ട്ടി കാ​ബി​ന്‍റെ മു​ക​ളി​ലും മ​റ്റു​മാ​യി വീ​ണ​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പി​ന്നീ​ട് പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന ക്രെ​യി​നും റി​ക്ക​വ​റി വാ​ഹ​ന​വും ഉ​പ​യോ​ഗി​ച്ച് ആ​റു മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ര​മേ​ശി​നെ പു​റ​ത്ത് എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആം​ബു​ല​ന്‍​സി​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ച്ച​തും വെ​ളി​ച്ച​ക്കു​റ​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വൈ​കാ​ന്‍ കാ​ര​ണ​മാ​യി.

തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം മു​ഴു​വ​ന്‍ സ​മ​യം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്തു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മാ​ന​ണ് ന​ട​ത്തി​യ​ത്. ലോ​റി​യി​ല്‍ എ​ത്ര​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​ത് വ്യ​ക്ത​മ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഗ്ലാ​സി​ന​ടി​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ട് എ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ലോ​റി ഉ​ട​മ​യെ വി​ളി​ച്ചു ര​മേ​ശ്‌ മാ​ത്ര​മേ ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളു എ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സം​ഘം മ​ട​ങ്ങി​യ​ത്.

അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. ഒ​രു മാ​സം മു​മ്പും ഇ​തേ സ്ഥ​ല​ത്ത് പാ​ല് ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞി​രു​ന്നു. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ പ​തി​ന​ഞ്ചോ​ളം അ​പ​ക​ട​മാ​ണ് ഈ ​വ​ള​വി​ല്‍ മാ​ത്രം ന​ട​ന്ന​ത്.