അ​രി​പ്പ​യി​ലെ പ​രി​ശീ​ല​നം നി​ര്‍​ത്തി​വ​ച്ചു
Friday, April 30, 2021 11:08 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​രി​പ്പ വ​നം പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന പ​രി​ശീ​ല​ന​ങ്ങ​ള്‍ എ​ല്ലാം ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നം.

അ​രി​പ്പ​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലു​ള്ള അന്പ​തോ​ളം പേ​ര്‍​ക്ക് കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ട​ക്കം 120 ഓ​ളം പേ​രാ​ണ് ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച്ചയ്ക്കി​ടെ ഇ​വ​രി​ല്‍ 50 ഓ​ളം ട്രെ​യി​നി​ക​ള്‍​ക്കും, പ​രി​ശീ​ല​ക​ര്‍​ക്കും, മെ​സ് ജീ​വ​ന​ക്കാ​ര്‍, ഡ്രൈ​വ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കും കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​ട്ടും അ​രി​പ്പ​യി​ലെ പ​രി​ശീ​ല​നം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ദീ​പി​ക വാ​ര്‍​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​പ്പോ​ള്‍ പ​രി​ശീ​ല​നം ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ര്‍​ത്തി​വ​ച്ച​താ​യി അ​രി​പ്പ വ​നം പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. എ​ല്ലാ വി​ഭാ​ഗം ട്രെ​യി​നി​ക​ളും പ​രി​ശീ​ല​ന കേ​ന്ദ്രം വി​ട്ടു​പോ​ക​ണം, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ കോ​വി​ഡ്‌ പ​രി​ശോ​ധ​നയ്​ക്ക് വി​ധേ​യ​മാ​ക​ണം, പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​താ​ത് ഡി​എ​ഫ്ഒ​മാ​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​യി ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക​ണം, പ​രി​ശീ​ല​ന​ത്തി​ലു​ള്ള റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം എ​ന്നും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു

കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​രി​ശീ​ല​ന കേ​ന്ദ്രം താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ട​ണം എ​ന്ന് കാ​ണി​ച്ചു പ​രി​ശീ​ല​ന കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ രേ​ഖാ​മൂ​ലം അ​ധി​കൃ​ത​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കള​ക്ട​ര്‍ പ​രി​ശീ​ല​ന കേ​ന്ദ്രം മൈ​ക്രോ ക്ല​സ്റ്റ​ര്‍ ആ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്