കെഎംഎംഎ​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കു​ന്നു
Friday, April 30, 2021 11:08 PM IST
ച​വ​റ : സം​സ്ഥാ​ന​ത്ത് കോ​വി​ഡി​ന്‍റെ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കേ​ര​ള മി​ന​റ​ല്‍​സ് ആ​ന്‍റ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡ് (കെഎംഎംഎ​ല്‍) കോ​വി​ഡ് ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കു​ന്നു. ക​മ്പ​നി​ക്ക് സ​മീ​പ​ത്തെ ച​വ​റ ഗ​വ​. ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്‌​കൂ​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി ത​യാ​റാ​ക്കു​ക.

ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​ത്തോ​ടെ 500 ബഡു​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക. 50 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്. ആ​ദ്യ​ഘ​ട്ടം 100 ബെ​ഡു​ക​ള്‍ ത​യാ​റാ​ക്കി മൂന്നിന് ആ​ശു​പ​ത്രി ആ​രോ​ഗ്യ​വ​കു​പ്പി​ന് ന​ല്‍​കും. ക​മ്പ​നി​യി​ലെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റി​ല്‍ നി​ന്ന് പൈ​പ്പ്‌​ലൈ​ന്‍ വ​ഴി നേ​രി​ട്ടാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. 700 മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റും സ്‌​കൂ​ളും ത​മ്മി​ലു​ള്ള​ത്. ഇ​വ​യെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പൈ​പ്പി​ടു​ന്ന ജോ​ലി​ക​ള്‍ ക​മ്പ​നി​യി​ല്‍ ആ​രം​ഭി​ച്ചു. സി​ഡ്‌​കോ​യി​ല്‍ നി​ന്ന് 100 ക​ട്ടി​ലു​ക​ളും ക​യ​ര്‍​ഫെ​ഡി​ല്‍ നി​ന്ന് ആ​വ​ശ്യ​മാ​യ കി​ട​ക്ക​ളും ആ​ശു​പ​ത്രി​ക്കാ​യി കെ ​എം എം ​എ​ല്‍ നേ​രി​ട്ട് വാ​ങ്ങും.

കൊ​ല്ലം ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും കെഎംഎം എ​ല്‍ അ​ധി​കാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. കെ ​എം എം ​എ​ല്‍ മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ ജെ. ​ച​ന്ദ്ര​ബോ​സ്, കൊ​ല്ലം ജി​ല്ലാ ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ആ​സി​ഫ്, അ​സി​സ്റ്റ​ന്‍റ് ഡോ. ​അ​രു​ണ്‍, നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത്മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ഹ​രി, നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത്മി​ഷ​ന്‍ എ​ഞ്ചി​നീ​യ​ര്‍ വേ​ണു​ഗോ​പാ​ല്‍, കെ ​എം എം ​എ​ല്ലി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ത​ല​വ​ന്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.