മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യ പ്ര​വാ​ഹം
Friday, April 30, 2021 11:08 PM IST
കൊല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍ ബി.​അ​ബ്ദു​ല്‍ നാ​സ​റി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​ദ്യാ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി വി. ​നാ​യ​ര്‍, ബി.​ഡി.​ഒ. സ​ഖി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കൈ​മാ​റി​യ​ത്.

ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് ഓ​ണ​മ്പ​ള്ളി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​നു​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​എം. രാ​ജു, സെ​ക്ര​ട്ട​റി ആ​ര്‍. താ​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത ക​ര്‍​മ്മ​സേ​ന​യി​ലെ അം​ഗ​ങ്ങ​ള്‍ അ​വ​രു​ടെ ഒ​രു ദി​വ​സ​ത്തെ ശ​മ്പ​ളം ആ​യ 15,000 രൂ​പ ന​ല്‍​കി. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ഡോ. ​ മീ​ന, ഹ​രി​ത ക​ര്‍​മ്മ സേ​ന അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തു​ക ജി​ല്ലാ കള​ക്ട​ര്‍​ക്ക് കൈ​മാ​റി.
വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​ര്‍​ഷ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ​ക്കേ​റ്റ് ബെ​ച്ചി ബി. ​മ​ല​യി​ല്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​അ​ജി, സെ​ക്ര​ട്ട​റി സു​രേ​ഷ് കു​മാ​ര്‍, അം​ഗം കെ. ​എം. റെ​ജി തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് സം​ഭാ​വ​ന കൈ​മാ​റി​യ​ത്.