സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​യി തു​ട​രു​ന്നു: 51 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ
Friday, April 30, 2021 11:08 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​ക​ളി​ല്‍ 51 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
ജി​ല്ലാ കളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍, റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ര​വി, ശാ​സ്താം​കോ​ട്ട ഡി.​വൈ.​എ​സ.്പി രാ​ജ് കു​മാ​ര്‍, കു​ന്ന​ത്തൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഓ​മ​ന​ക്കു​ട്ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണി​ക്കാ​വ്, ശാ​സ്താം​കോ​ട്ട, ച​ക്കു​വ​ള്ളി, പ​താ​രം, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഏ​ഴ് കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 74 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.

കൊ​ല്ലം താ​ലൂ​ക്കി​ലെ പ​രി​ശോ​ധ​ന​യി​ല്ഡ ര​ണ്ട് കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. ഏ​ഴ് താ​ക്കീ​തു​മാ​ണ് ത​ഹ​സീ​ല്‍​ദാ​ര്‍ വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ന​ല്‍​കി​യ​ത്.പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ലെ ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 22 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പ​ത്ത​നാ​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ സ​ജി.​എ​സ്. കു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പു​ന​ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ പി. ​വി​നോ​ദ് രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര​വാ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട​ണ്‍് കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കു​ക​യും 22 കേ​സു​ക​ളി​ല്‍ താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര ടൗ​ണ്‍, പൂ​യ​പ്പ​ള്ളി, ചി​ത​റ, ച​ട​യ​മം​ഗ​ലം, ഇ​ള​മാ​ട്, എ​ഴു​കോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 15 കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 89 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 25 കേ​സു​ക​ളി​ല്‍ പി​ഴ ഈ​ടാ​ക്കി. 141 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ക​രു​നാ​ഗ​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ജി. മോ​ഹ​ന​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.