പി​എ​സ് സി ​മു​ൻ ചെ​യ​ർ​മാ​ൻ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 60000 രു​പ ന​ൽ​കി
Friday, April 30, 2021 11:08 PM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ള പി​എ​സ് സി ​മു​ൻ ചെ​യ​ർ​മാ​നും സി​പി​എം നേ​താ​വു​മാ​യ എം.​ഗം​ഗാ​ധ​ര​ക്കു​റു​പ്പ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് 60,000 രൂ​പ സം​ഭാ​വ​ന ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റാ​നാ​യി ഈ ​തു​ക പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ.​ഹ​ബി​ബ് ന​സീ​മി​നെ ഏ​ല്പി​ച്ചു.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എം.​ഗം​ഗാ​ധ​ര​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ ലീ​ല അ​വ​ർ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശൂ​ര​നാ​ട് സാ​ന്ത്വ​നം പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ വ​ക​യാ​യി 60,000 ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 25 ഇ​ൻ വേ​സീ​വ് വെ​ന്‍റി​ലേ​റ്റ​ർ മാ​സ് കും ​ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് സ​മ്മാ​നി​ച്ചു.
എം. ​ഗം​ഗാ​ധ​ര​ക്കു​റു​പ്പും ഭാ​ര്യ ലീ​ല​യും കോ​വി​ഡ് ബാ​ധി​ത​രാ​യി പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യി ഇ​രു​വ​രും വീ​ട്ടി​ലേ​യ്ക്ക് പോ​യ ശേ​ഷ​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കു​ള്ള സം​ഭാ​വ​ന​യും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി അ​വ​ർ വീ​ണ്ടും ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.