ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി
Friday, April 30, 2021 11:08 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് ര​ണ്ടാം ഘ​ട്ട ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പെ​ടു​ത്തു​വാ​ൻ പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​ത സ​മ​തി​യു​ടെ​യും യോ​ഗ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു.

യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ടാ​ക്സി ഓ​ട്ടോ സൗ​ക​ര്യ​വും പ​ഞ്ച​യാ​ത്ത് ചി​ല​വി​ൽ ന​ട​പ്പി​ലാ​ക്കും. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് 1.30ന്‌ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്്‌, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റ്, റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കാ​രി​ക​ളും ചേ​ർ​ന്നു​ള്ള പ​ഞ്ചാ​യ​ത്ത് ത​ല കോ​വി​ഡ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ചേ​ർ​ന്നു. സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും അ​തോ​ടൊ​പ്പം ഡോ​ക്ട​റു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ത​ല മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ​മ​ർ​പ്പി​യ്ക്കാ​നും തീ​രു​മാ​ന​മാ​യി.

പ​തി​നാ​ല് വാ​ർ​ഡു​ക​ളി​ലും കോ​വി​ഡ് ജാ​ഗ്ര​താ സ​മ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​നും ഓ​രോ വാ​ർ​ഡി​ലും പൂ​ർ​ണ​സ​മ​യ ഒ​രു ആ​രോ​ഗ്യ വാ​ള​ന്‍റി​യ​റെ നി​യ​മി​ക്കു​ക​യും ചെ​യ്യും.
രോ​ഗി​ക​ളെ​യും ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന​വ​വ​രെ​യും സ​ഹാ​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച വാ​ർ റൂം ​ആ​യി ബ​ന്ധ​പെ​ടേ​ണ്ട​താ​ണ്. കോ​വി​ഡ്19 കൂ​ടു​ത​ൽ വ​ഷ​ളാ​യി കൊ​ണ്ടി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​യും ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.
ആ​ർ​റ്റി പി ​സി ആ​ർ ടെ​സ്റ്റ്‌ ഇ​ന്ന് വാ​ർ​ഡ് 12 ൽ ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. ആ​ശാ​വ​ർ​ക്ക​ർ ടെ​സ്റ്റ്‌ ന​ട​ത്തേ​ണ്ട​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി സ​മ​യം നി​ശ്ച​യി​ച്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കും.
ഇ​ന്ന് 13,14 വാ​ർ​ഡു​കാ​ർ​ക്ക് കോ​ത​പു​രം ഗ​വ.​എ​ൽ പി ​സ്കൂ​ളി​ൽ ടെ​സ്റ്റ്‌ ന​ട​ത്തും. ഒ​രു വാ​ർ​ഡി​ൽ 50 പേ​ർ എ​ന്ന ക്ര​മ​ത്തി​ൽ ലി​സ്റ്റ് ത​യാ​റാ​ക്കും. നാ​ളെ ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ൾ​ക്കും നാ​ലി​ന് മൂ​ന്നും നാ​ലും വാ​ർ​ഡു​ക​ൾ​ക്കും ആ​റി​ന് 5,6,7 വാ​ർ​ഡു​ക​ൾ​ക്കും ഏ​ഴി​ന് എ​ട്ടു​മു​ത​ൽ 11 വ​രെ ഉ​ള്ള വാ​ർ​ഡു​ക​ൾ​ക്കും ടെ​സ്റ്റ്‌ ന​ട​ത്തും.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഏ​റെ പ്ര​യാ​സം നേ​രി​ടു​ന്ന​വ​രെ വാ​ർ​ഡ് നോ​ക്കാ​തെ ടെ​സ്റ്റ്‌ ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​സു​ധ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്മാ​ന്മാ​രാ​യ ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, കെ ​സു​ധീ​ർ, ജെ ​അം​ബി​ക കു​മാ​രി, സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റ് സീ​മ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ, ഐ​സിഡി​സി സൂ​പ്പ​ർ​വൈ​സ​ർ, സി ​ഡി എ​സ്. ചെ​യ​ർ​പേ​ഴ്സ​ൺ, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.