കോ​വി​ഡ് പ്ര​തി​രോ​ധ സാ​ധ​ന​ങ്ങ​ൾ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് സ​മ്മാ​നി​ച്ച് ഗാ​ന്ധി​ഭ​വ​ൻ
Friday, April 30, 2021 11:08 PM IST
പ​ത്ത​നാ​പു​രം: കോ​വി​ഡ് കാ​ല​ത്ത് ക​രു​ത​ലു​മാ​യി പ​ത്ത​നാ​പു​രം കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​ധ​ന​ങ്ങ​ൾ ഗാ​ന്ധി​ഭ​വ​ന്‍ സ​മ്മാ​നി​ച്ചു. മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍, ഹാ​ന്‍​ഡ് വാ​ഷ്, ലോ​ഷ​ന്‍, 15 ക​ട്ടി​ലു​ക​ള്‍ എ​ന്നി​വ അ​ട​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്.

ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, അ​സിസ്റ്റന്‍റ് സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ന്‍, പേ​ഴ്‌​സ​ണ​ല്‍ ചീ​ഫ് മാ​നേ​ജ​ര്‍ കെ. ​സാ​ബു എ​ന്നി​വ​ര്‍ ഡി​പ്പോ​യി​ല്‍ നേ​രി​ട്ടെ​ത്തി ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ബി. ​ബൈ​ജു​വി​ന് ഇ​വ കൈ​മാ​റി. ഡി​പ്പോ ജ​ന​റ​ല്‍ ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ എ​സ്. റ്റാ​നി​മോ​ന്‍, ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. മ​ധു മ​റ്റ് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​വും കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സിം​ഗ് മെ​ഷീ​ന്‍, ഇ​ന്‍​ഫ്രാ​റെ​ഡ് തെ​ര്‍​മോ​മീ​റ്റ​ര്‍, മാ​സ്‌​ക്, ലോ​ഷ​ന്‍, ഹാ​ന്‍​ഡ് വാ​ഷ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ഇ​വി​ടെ ന​ല്‍​കി​യി​രു​ന്നു. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ര്‍​ക്കു​വേ​ണ്ടി ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​നം ചെ​യ്യു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യ്ക്ക് മു​ൻ‌​തൂ​ക്കം ന​ല്‍​കി​ക്കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​രു പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ പ​റ​ഞ്ഞു.