വാ​ക്സി​നു​വേ​ണ്ടി ജ​നം ആ​ർ​ത്തി​ര​മ്പി​യെ​ത്തി; വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ൽ ഉ​ന്തും ത​ള്ളും
Friday, April 30, 2021 11:06 PM IST
കാ​ട്ടാ​ക്ക​ട: കോ​വി​ഡ് വാ​ക്സി​നു വേ​ണ്ടി ജ​നം ആ​ർ​ത്തി​ര​മ്പി​യെ​ത്തി​യ​തോ​ടെ വി​ള​പ്പി​ൽ​ശാ​ല സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്ര​ണാ​ധീ​ത​മാ​യി. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു. 200 പേ​ർ​ക്ക് മാ​ത്രം വാ​ക്സി​ൻ വി​ത​ര​ണ​മു​ള്ള കേ​ന്ദ്ര​ത്തി​ൽ പു​ല​ർ​ച്ചെ ആ​റു മു​ത​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ എ​ത്തി​യ​ത് ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ. ആ​ശു​പ​ത്രി പ​രി​സ​രം നി​റ​ഞ്ഞു​ക​വി​ഞ്ഞ​തോ​ടെ ബ​ഹ​ള​വും വ​യോ​ധി​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് വീ​ഴു​ന്ന​തും ക​ണ്ട​തോ​ടെ വാ​ക്സി​ൻ വി​ത​ര​ണം നി​ർ​ത്തി​വ​ച്ച​ത് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.​

വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സെ​ത്തി നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​ദ്യ ഡോ​സി​നു വേ​ണ്ടി ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 40 പേ​ർ​ക്കും, ര​ണ്ടാം ഡോ​സ് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ 160 പേ​ർ​ക്കു​മാ​ണ് വി​ള​പ്പി​ൽ​ശാ​ല സി​എ​ച്ച്സി​യി​ൽ ഇ​ന്ന​ലെ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച വാ​ക്സി​ൻ വി​ത​ര​ണം മു​ട​ങ്ങി​യ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ൻ​സ​ലാ​യ​വ​ർ​ക്ക് വ്യാ​ഴാ​ഴ്ച പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും ര​ജി​സ്ട്രേ​ഷ​ൻ കി​ട്ടി​യി​ല്ല. ഇ​വ​ർ കൂ​ട്ട​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി. ര​ണ്ടാം ഡോ​സ് നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന അ​നു​മ​തി​യു​ള്ള​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​വ​സ​രം തേ​ടി​യെ​ത്തി​യ​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി പ​രി​സ​ര​വും സ​മീ​പ റോ​ഡും വാ​ക്സി​ൻ സ്വീ​ക​ർ​ത്താ​ക്ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞു.

ജി​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം 200 പേ​ർ​ക്ക് മാ​ത്ര​മേ ഇ​വി​ടെ വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​യു. ശേ​ഷി​ച്ച​വ​രി​ൽ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​നു​ള്ള ഇ​രു​ന്നൂ​റോ​ളം പേ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി മ​ട​ക്കി​യ​യ​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി കൂ​ടു​ത​ൽ വാ​ക്സി​നെ​ത്തി​ച്ച് ഇ​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കി​യെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ലി​സ​ബ​ത്ത് ചീ​ര​ൻ അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​മാ​യ വി​ള​പ്പി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 80 ശ​ത​മാ​ന​ത്തി​ൽ എ​ത്തി നി​ൽ​ക്കു​ന്നു. വാ​ക്സി​നു വേ​ണ്ടി​യു​ള്ള ജ​ന​ക്കൂ​ട്ടം രോ​ഗ​വ്യാ​പ​നം ഇ​നി​യും ഉ​യ​ർ​ത്തു​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ദി​വ​സേ​ന യാ​തൊ​രു തി​ര​ക്കു​മി​ല്ലാ​തെ അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്തി​യ ജി​ല്ല​യി​ലെ ഏ​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ണി​ത്. ര​ജി​സ്ട്രേ​ഷ​നും, വാ​ക്സി​ൻ വി​ത​ര​ണം 200 പേ​രി​ൽ താ​ഴെ​യാ​യി നി​ജ​പ്പെ​ടു​ത്തി​യ​തു​മാ​ണ് നി​ല​വി​ലെ തി​ര​ക്കി​ന് കാ​ര​ണ​മാ​യ​ത്.