ജി​ല്ല​യി​ൽ 3,535 പേ​ര്‍​ക്കൂകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, April 30, 2021 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 3,535 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1,602 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 24,919 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 21.6 ശ​ത​മാ​ന​മാ​ണ്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 3,359 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ൾ​പ്പെ​ടും.​ജി​ല്ല​യി​ല്‍ പു​തു​താ​യി 5,727 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തോ​ടെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 67,986 ആ​യി. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,310 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ നി​രീ​ക്ഷ​ണ കാ​ലം പൂ​ര്‍​ത്തി​യാ​ക്കി.