കോ​വി​ഡ് വ്യാ​പ​നം: ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​പു​ല​മാ​ക്കി ജി​ല്ലാ​ഭ​ര​ണ​കൂ​ടം
Friday, April 30, 2021 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​പു​ല​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. 37 ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ളും(​ഡി​സി​സി) 17 കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളും 16 കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളും ജി​ല്ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ചു.

രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി​സി​സി​ക​ളു​ടെ എ​ണ്ണ​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം വ​ര്‍​ധി​പ്പി​ച്ചു. ആ​കെ 2,010 കി​ട​ക്ക​ക​ളാ​ണ് ഡി​സി​സി​ക​ളി​ലു​ള്ള​ത്. വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ സാ​ധി​ക്കാ​ത്ത രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ​യാ​ണ് ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. മി​ത​മാ​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള വ്യ​ക്തി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ല്‍ പ്രാ​ഥ​മി​ക ത​ല​ത്തി​ലു​ള്ള മി​ക​ച്ച ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​യി സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ​കെ 1,851 കി​ട​ക്ക​ക​ളാ​ണ് ജി​ല്ല​യി​ലെ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലു​ള്ള​ത്.

കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ല്‍ ആ​കെ 1,171 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 392 കി​ട​ക്ക​ക​ളി​ല്‍ നി​ല​വി​ല്‍ രോ​ഗി​ക​ളു​ണ്ട്. പെ​രി​ഫ​റ​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 149 കി​ട​ക്ക​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​യൂ​ര്‍​വേ​ദ വ​നി​താ​ശി​ശു ആ​ശു​പ​ത്രി​യി​ലെ 60 കി​ട​ക്ക​ക​ള്‍ വ​നി​താ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും 40 എ​ണ്ണം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ന്‍റി​നേ​റ്റ​ലു​ക​ള്‍​ക്കു​മാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ അ​ത്യാ​ഹി​ത​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന ഫോ​ണ്‍ കോ​ളു​ക​ള്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ്മെ​ന്റ് സ​പ്പോ​ര്‍​ട്ട് യൂ​ണി​റ്റ് സെ​ല്‍ കൈ​കാ​ര്യം ചെ​യ്യും. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ 225 കി​ട​ക്ക​ക​ള്‍ നീ​ക്കി​വ​ച്ചു.​വ​രും ദി​വ​സ​ങ്ങ​ളി​ല്‍ 80 കി​ട​ക്ക​ക​ള്‍ കൂ​ടി സ​ജ്ജ​മാ​ക്കും. നി​ല​വി​ല്‍ 70 മു​ത​ല്‍ 75 കി​ട​ക്ക​ക​ള്‍ ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​മു​ള്ള​താ​ണ്. എ​ല്ലാ കോ​വി​ഡ് കി​ട​ക്ക​ക​ളും പൂ​ര്‍​ണ​മാ​യും ഓ​ക്സി​ജ​ന്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​വി​ടെ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ 736 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത് ആ​യി​ര​മാ​യി ഉ​യ​ര്‍​ത്തും. ഒ​ന്നാം വാ​ര്‍​ഡ് സ​ജീ​വ​മാ​കു​ന്ന മു​റ​യ്ക്ക് ഓ​ക്സി​ജ​നേ​റ്റ​ഡ് കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 347 ല്‍ ​നി​ന്നും 407 ആ​യി ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കും. ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഓ​ക്സി​ജ​ന്‍ ക്ഷാ​മ​മി​ല്ലെ​ന്നും മ​തി​യാ​യ ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.