നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന
Friday, April 30, 2021 11:06 PM IST
പാ​റ​ശാ​ല : കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കെ എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് കോ​വി​ഡ് പ​രി​ശോ​ധ​ന. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘി​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പാ​റ​ശാ​ല ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ മു​ന്നി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ വ​ച്ചാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത്. കേ​ന്ദ്ര​ത്തി​ൽ നി​ശ്ചി​ത അ​ക​ലം ഉ​ൾ​പ്പ​ടെ​യു​ള്ള യാ​തൊ​രു നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.