ആറ് കോ​വി​ഡ് മ​ര​ണം കൂ​ടി
Friday, April 30, 2021 11:06 PM IST
കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​പേ​ർ കോ​വി​ഡ്ബാ​ധി​ച്ച് മ​രി​ച്ചു. കോ​ട്ടൂ​ർ കൊ​ടു​ക്ക​റ സ്വ​ദേ​ശി ലം​ബോ​ധ​ര​ൻ (62 ) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.​

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ക്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.​പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​ച്ച​ൽ ക​ള്ളോ​ട് സ്വ​ദേ​ശി സു​ബൈ​ർ (63 ) കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചു.​റി​ട്ട: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു.​ആ​ര്യ​നാ​ട് ക​ട്ട​യ്ക്ക​കം മ​ഠ​ത്തു​ന​ട സൂ​ര്യാ ഭ​വ​നി​ൽ വി​ജ​യ​കു​മാ​ർ(​ക​ർ​ണ്ണ​ൻ55)​ആ​ണ് മ​രി​ച്ച​ത്.​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം മൃ​ത​ദേ​ഹം ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ:​പ്ര​ഭ.​മ​ക്ക​ൾ:​സൂ​ര്യ,പ്ര​ശാ​ന്ത്.​മ​രു​മ​ക​ൻ:​പ​രേ​ത​നാ​യ അ​ബി​ച​ന്ദ്രു.

ശ്രീ​കാ​ര്യം : നി​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ൾ​ക്ക് മ​രി​ച്ച​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്സ്വീ​ക​രി​ച്ചു. ശ്രീ​കാ​ര്യം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് റേ​ഡി​യോ സ്റ്റേ​ഷ​ൻ ജ​ന​റ്റ്ഭ​വ​നി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ൻ നാ​ടാ​രു​ടെ മ​ക​ൻ ദേ​വ​രാ​ജ​ൻ ( 52 )നാ​ണ് കോ​വി​ഡ്സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ വ​ത്സ​ല, മ​ക്ക​ൾ സോ​ഹ​ൻ രാ​ജ് ( കി​ച്ചു. ), രോ​ഹ​ൻ​രാ​ജ് (സ​ച്ചു.)

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​കി​ള്ളി കു​രി​ശ​ടി ഷെ​മീ​ർ മ​ൻ​സി​ലി​ൽ ന​സീ​മ (55 ) കോ​വി​ഡ് ബാ​ധി​ച്ച്. മ​രി​ച്ചു. കോ ​വി​ഡ് ചി​കി​ൽ​സ​യ്ക്കി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഷെ​മീ​ർ .ഷ​ഫീ​ക്ക് എ​ന്നി​വ​ർ മ​ക്ക​ൾ.
കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​ട​ത്തി​ക്കോ​ണ​ത്ത് താ​മ​സി​ക്കു​ന്ന കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ (80) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന കു​ഞ്ഞു​കൃ​ഷ്ണ​ൻ നാ​ടാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.