ജി​മ്മി ജോ​ർ​ജി​ൽ ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത് 2979 പേ​ർ​ക്ക്
Friday, April 30, 2021 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ്ര​ധാ​ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ 2979 പേ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​പ്പ് ന​ൽ​കി. ഇ​തി​ൽ ര​ണ്ടാം ഡോ​സു​കാ​രാ​യ 1000 പേ​ർ​ക്ക് ത​ത്സ​മ​യ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യാ​ണ് വാ​ക്സി​ന​ഷ​ൻ ന​ൽ​കി. ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഉ​ണ്ട ായി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ അ​മി​ത​മാ​യ തി​ര​ക്ക് ഉ​ണ്ട ായി​രു​ന്നി​ല്ല. ര​ജി​സ്്ട്ര​ർ ചെ​യ്ത് എ​ത്തു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ സ​മ​യ​ത്ത് വാ​ക്സി​നേ​ഷ​നു അ​വ​സ​ര​മൊ​രു​ക്കി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു.

വാ​ക്സി​നേ​ഷ​ൻ ഒ​രു ല​ക്ഷ​ത്തി​നും താ​ഴെ

സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ വ​ള​രെ​ക്കു​റ​ച്ച് ഡോ​സ് മാ​ത്രം കോ​വി​ഡ് വാ​ക്സി​നു​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ വാ​ക്സി​നേ​ഷ​നു വേ​ണ്ട ത്ര ​വേ​ഗ​ത സം​സ്ഥാ​ന​ത്തി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ വാ​ക്സി​നേ​ഷ​ൻ ക​ണ​ക്കു​ക​ൾ ഇ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ച്ച 83277 ഡോ​സ് വാ​ക്സി​നാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ എ​ടു​ത്ത​ത്. 28-ാം തീ​യ​തി 36170 പേ​ർ​ക്കു മാ​ത്ര​മാ​ണ് വാ​ക്സി​ൻ ന​ല്കാ​ൻ സാ​ധി​ച്ച​ത്.

ഇ​തി​നു പ്ര​ധാ​ന കാ​ര​ണം മെ​ഗാ വാ​ക്സി​ൻ ക്യാ​ന്പു​ക​ളി​ലേ​യ്ക്ക് ആ​വ​ശ്യ​ത്തി​നു വാ​ക്സി​നു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ്. ഇ​ന്ന​ലെ രാ​വി​ല​ത്തെ ക​ണ​ക്കു​പ്ര​കാ​രം സം​സ്ഥാ​ന​ത്ത് ആ​കെ സ്റ്റോ​ക്കു​ള്ള​ത് 273920 ഡോ​സ് വാ​ക്സി​നാ​ണ്. ഇ​തി​ൽ ഇ​ന്ന​ലെ ഒ​രു​ല​ക്ഷം പേ​ർ​ക്ക് വാ​ക്സി​ൻ ന​ല്കി​യാ​ൽ ബാ​ക്കി 1.7 ല​ക്ഷം ഡോ​സ് മാ​ത്ര​മാ​ണു​ള്ള​ത്. കൂ​ടു​ത​ൽ ഡോ​സ് വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ സം​സ്ഥാ​ന​ത്തെ വാ​ക്സി​നേ​ഷ​ന്‍റെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു.