ക​ഞ്ചാ​വ് വി​ല്‍​പ്പ​ന: ഒ​രാ​ള്‍ പി​ടി​യി​ല്‍
Friday, April 30, 2021 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന ആ​സാം സ്വ​ദേ​ശി​യെ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി. അ​സം ഹോ​ജ​യ്, ദ​നു​ഹാ​ര്‍ ബ​സ്തി​യി​ല്‍ രൂ​പ്കു​മാ​ര്‍​ദാ​സ്(27) നെ​യാ​ണ് ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് (ഡാ​ൻ​സാ​ഫ്) ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.​ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ.​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ടീം ​രൂ​പി​ക​രി​ച്ച് ന​ട​ത്തി വ​രു​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

ന​ഗ​ര​ത്തി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ളെ കു​റി​ച്ച് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​ദീ​പ്കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം ​ഇ​യാ​ളെ ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വു​മാ​യി പ്ര​തി രൂ​പ്കു​മാ​ര്‍​ദാ​സി​നെ തൃ​ക്ക​ണ്ണാ​പു​രം മ​ങ്കാ​ട്ടു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പം നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പൂ​ജ​പ്പു​ര എ​സ്എ​ച്ച്ഒ ആ​ര്‍.​റോ​ജ്, എ​സ്ഐ അ​നൂ​പ്, ഡാ​ൻ​സാ​ഫ് എ​സ്ഐ ഗോ​പ​കു​മാ​ർ, ടീം ​അം​ഗ​ങ്ങ​ളാ​യ സ​ജി, വി​നോ​ദ്, ര​ഞ്ജി​ത്, അ​രു​ൺ, ഷി​ബു, നാ​ജി​ബ​ഷീ​ർ, ചി​ന്നു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.