പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു
Friday, April 30, 2021 11:06 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ന്ദ്ര​വാ​ക്സി​ൻ ന​യം തി​രു​ത്തു​ക , വാ​ക്സി​ൻ സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വു​മാ​ക്കു​ക എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന​വൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ഷൈ​ൻ​ലാ​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. ക​വി​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ൽ.​എ​സ്. ലി​ജു, വി​ഷ്ണു വേ​ട്ട​മ്പ​ള്ളി , ഷ​മീ​ൻ പ​ത്താം​ക​ല്ല്, അ​ന​ന്തു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.