വി​ല​ക്ക് ലം​ഘ​നം: 6,08,000 രൂ​പ പി​ഴ ഈ​ടാ​ക്കി
Friday, April 30, 2021 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യ​പാ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് സു​ര​ക്ഷാ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 1636 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 413 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 1198 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 18 പേ​രി​ല്‍ നി​ന്നു​മാ​യി 6,08,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ഏ​ഴു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശ​രി​യാ​യ രീ​തി​യി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത 7362 പേ​രെ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു.