കാ​ശ്മീ​രി​ൽ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ർ​മി ഓ​ഫീ​സ​ർ മ​രി​ച്ചു
Friday, April 30, 2021 2:07 AM IST
ച​വ​റ: സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​ആ​ർ​മി ഓ​ഫീ​സ​ർ കാ​ശ്മീ​രി​ൽ മ​രി​ച്ചു. ച​വ​റ കൊ​ട്ടു​കാ​ട് എ​രു​വ​ത്ത് വീ​ട്ടി​ൽ റി​ട്ട.​ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബൂ​ബ​ക്ക​ർ കു​ഞ്ഞി​ന്‍റെ​യും പ​രേ​ത​യാ​യ റ​സി​യ ബീ​വി​യു​ടെ​യും മ​ക​ൻ എ​സ്.​എ​സ്. ബൈ​ത്തി​ൽ ഷാ​ന​വാ​സ് (30) ആ​ണ് കാ​ശ്മീ​രി​ലെ ലേ ​ല​ഡാ​ക്കി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ആ​ർ​മി​യി​ൽ രാ​ഷ്ട്രീ​യ റൈ​ഫി​ൽ (ആ​ർ​ആ​ർ) വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ജോ​ലി. ഡ്യൂ​ട്ടി​ക്കി​ട​യി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പ് ലേ ​ലെ​ഡാ​ക്കി​ൽ മ​ല​യി​ൽ നി​ന്നും പാ​റ​യി​ടി​ഞ്ഞ് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. 28ന് ​രാ​ത്രി 9.30നാ​ണ് മ​ര​ണ​വി​വ​രം വീ​ട്ടി​ൽ അ​റി​യു​ന്ന​ത്. 11 വ​ർ​ഷം മു​മ്പാ​ണ് ഷാ​ന​വാ​സ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മാ​ർ​ച്ച് എ​ട്ടി​നാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ വ​ന്ന് തി​രി​കെ പോ​യ​ത്. ഭാ​ര്യ: റ​ഫ്ന. മ​ക്ക​ൾ: അ​ഞ്ച് വ​യ​സു​ള്ള അ​നീ​ന, മൂ​ന്ന് വ​യ​സു​ള്ള അ​മ്ന.