യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി കോ​ട്ട​വ​ട്ടം-തി​രു​വ​ഴി റോ​ഡ്
Thursday, April 29, 2021 11:49 PM IST
പ​ത്ത​നാ​പു​രം : യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി തി​രു​വ​ഴി - കോ​ട്ട​വ​ട്ടം പാ​ത.​പ​ന്ത്ര​ണ്ട് വ​ര്‍​ഷ​മാ​യി യാ​തൊ​രു അ​റ്റ​കു​റ്റ​പ​ണി​ക​ളും ന​ട​ത്താ​തെ ത​ക​ര്‍​ച്ച​യി​ലാ​യ പാ​ത​യി​ലൂ​ടെ കെ ​എ​സ് ആ​ര്‍ ടി ​സി സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി വ​ച്ചു.​വി​ള​ക്കു​ടി, വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പോ​ലും ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ല്‍ ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന​ത്. കോ​ട്ട​വ​ട്ടം ലൈ​ബ്ര​റി ജം​ഗ്ഷ​നി​ല്‍ നി​ന്നും ഇ​ള​മ്പ​ല്‍ കോ​ട്ട​വ​ട്ടം വ​രെ മൂ​ന്ന് കി​ലോ​മീ​റ്റ​റാ​ണ് പാ​ത. പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കു​നി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
പു​ന​ലൂ​ര്‍,കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​ക​ളി​ല്‍ നി​ന്നും ഇ​തു​വ​ഴി ബ​സ് സ​ര്‍​വീ​സും ഉ​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ല്‍ ത​ക​ര്‍​ന്ന പാ​ത​യി​ലൂ​ടെ യാ​ത്ര​ക്കാ​രു​മാ​യി ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ സ​ര്‍​വീ​സും നി​ര്‍​ത്ത​ലാ​ക്കി.​ ക​ലു​ങ്കു​ക​ളും ഓ​ട​ക​ളും നി​ർ​മി​ക്കാ​ത്ത​തി​നാ​ല്‍ റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള​ളം ഒ​ഴു​കു​ന്ന​ത്.​ പാ​ത​യു​ടെ ത​ക​ർ​ച്ച​യെ പ​റ്റി പ​ല ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.​ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ന​വീ​ക​രി​ച്ച് ന​ല്‍​കാ​മെ​ന്ന് പ​ത്ത​നാ​പു​രം എം​എ​ല്‍എ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ല്ല. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ത​ന്നെ റോ​ഡി​ലെ കു​ഴി​യി​ലേ​ക്ക് മ​ണ്ണ് ഇ​ട്ടി​രു​ന്നു. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം സ​മാ​ന്ത​ര​സ​ർ​വ്വീ​സു​ക​ൾ വ​രെ നി​ർ​ത്ത​ലാ​ക്കി. ​
ടാ​റിം​ഗ് ഇ​ള​കി​മാ​റു​ക​യും മെ​റ്റ​ലു​ക​ൾ ചി​ത​റി കി​ട​ക്കു​ക​യു​മാ​ണ്.​മ​ഴ​യാ​യാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.​ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് പാ​ത​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.​ വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം നി​ര​വ​ധി പേ​ർ ആ​ശ്ര​യി​ക്കു​ന്ന പാ​ത ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്.