കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് മെഷീനിൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യു​ടെ കൈ ​മു​റി​ച്ചു മാ​റ്റി
Thursday, April 29, 2021 11:49 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് മെ​ഷീ​നി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യു​ടെ കൈ മെഷീനു​ള്ളി​ൽ വ​ച്ചു ത​ന്നെ മു​റി​ച്ചു മാ​റ്റി. ഫ​യ​ർ​ഫോ​ഴ്സും മെ​ഡി​ക്ക​ൽ സം​ഘ​വും ന​ട​ത്തി​യ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ര​ക്ഷ​യാ​യി. ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് പ​ടി​ഞ്ഞാ​റു​വ​ശം പാ​ല​മൂ​ട് - പി​ണ​റും​മൂ​ട് ജം​ഗ്ഷ​ൻ റോ​ഡ് കോ​ൺ​ക്രീ​റ്റി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.
കോ​ഴി​ക്കോ​ട്, ച​ങ്ക​യ്യ​ത്ത് വ​ട​ക്ക​തി​ൽ, നാ​സ​ർ (55) നാ​ണ് സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്.​ ഇന്നലെ രാ​വി​ലെ റോ​ഡ് കോ​ൺ​ക്രീ​റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ നാ​സ​റി​ന്‍റെ വ​ല​തു​കൈ മി​ഷ്യ​നു​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ ത​ന്നെ വി​വ​ര​മ​റി​ഞ്ഞ് ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മി​ഷ്യ​നു​ള്ളി​ലെ ക​മ്പി​ക​ൾ​ക്കു​ള്ളി​ൽ​പ്പെ​ട്ട് ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ൽ പു​റ​ത്തെ​ടു​ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു കൈ.​ ര​ക്തം വാ​ർ​ന്ന് തൊ​ഴി​ലാ​ളി അ​പ​ക​ട​നി​ല​യി​ലേ​ക്ക് പോ​കു​ന്ന സ്ഥി​തി​യാ​യ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ൻ ത​ന്നെ താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു.​
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ ​തോ​മ​സ് അ​ൽ​ഫോ​ൻ​സ് ഉ​ട​ൻ മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് നി​യോ​ഗി​ച്ചു.
ഡോ ​സി​ബി, ഡോ ​രാ​കേ​ഷ്, ഡോ ​സു​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സി​ൻ്റെ സ​ഹാ​യ​ത്തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ച് മി​ഷ്യ​നു​ള്ളി​ൽ കു​ടു​ങ്ങി​യ കൈ ​മു​ട്ടി​ന് താ​ഴെ വ​ച്ച് സ​ർ​ജ​റി​യി​ലൂ​ടെ മു​റി​ച്ചു മാ​റ്റി.
ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി ​സു​രേ​ഷ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ടി ​സ​ണ്ണി, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, സ​ജീ​വ്, വി​ഷ്ണു, സു​ഭാ​ഷ്, ഫ്രാ​ൻ​സി​സ്, സ​ന്തോ​ഷ്, ഷ​മീ​ർ, കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രും രക്ഷാപ്ര​വ​ർ​ത്ത​നത്തിന് നേ​തൃ​ത്വം ന​ൽ​കി.

ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊല്ലം: വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍(​കാ​റ്റ​ഗ​റി ന​മ്പ​ര്‍ (125/2018) ത​സ്തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പി.​എ​സ്.​സി പ്ര​സി​ദ്ധീ​ക​രി​ച്ചു.