തൂ​ശ​നി​ല മി​നി ക​ഫേ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, April 29, 2021 11:49 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് എ​ൻഎ​സ്​എ​സ് യു​ണി​യന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള മു​ന്നോ​ക്ക സ​മു​ദാ​യ കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ബ്സി​ഡി​യോ​ട് കൂ​ടി തൂ​ശ​നി​ല മി​നി ക​ഫേ കൊ​ട്ടാ​ര​ക്ക​ര ഗാ​ന്ധി​മു​ക്ക് കോ​ട​തി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് എ​ൻ എ​സ്എ​സ് യു​ണി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ന്നം സോ​ഷ്യ​ൽ സ​ർ​വ്വീ​സ് സൊ​സൈ​റ്റി​യു​ടെ​യും ഗാ​ന്ധി​മു​ക്ക് 1325-ാം ന​മ്പ​ർ സ​നാ​ത​ന​ധ​ർ​മം എ​ൻഎ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജോ​യി​ന്‍റെ ല​യ​ബി​ലി​റ്റി ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് മി​നി​ക​ഫേ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം മി​ത​മാ​യ വി​ല​ക്ക് സ​മൂ​ഹ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ക എ​ന്ന കാ​ഴ്ച​പ്പാ​ടോ​ട് കൂ​ടി​യാ​ണ് തൂ​ശ​നി​ല മി​നി ക​ഫേ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം . കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻഎ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ ജി.​ത​ങ്ക​പ്പ​ൻ പി​ള്ള ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള മു​ന്നോ​ക്ക സ​മു​ദാ​യ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​സിസ്റ്റന്‍റ് ​സെ​ക്ഷ​ണ​ൽ ഓ​ഫീ​സ​ർ ദീ​പു ഭാ​സ്ക​ർ അധ്യക്ഷത വ​ഹി​ച്ചു. ച​ട​ങ്ങി​ന് എ​ൻ.​എ​സ്.​എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി.​അ​നി​ൽ​കു​മാ​ർ, ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി ഗി​രീ​ശ​ൻ നാ​യ​ർ, എ​ൻ​എ​സ്​എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭ​ര​ണ സ​മി​തി, പ്ര​തി​നി​ധി സ​ഭാ അം​ഗ​ങ്ങ​ൾ, എ​സ്എ​ച്ച്ജി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, എ​ൻ.​എ​സ്.​എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഇ​ൻ​സ്പെ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.