ചാ​ത്ത​ന്നൂ​രി​ൽ ച​രി​ത്രം കു​റിക്കും: ബി​ജെ​പി
Thursday, April 29, 2021 11:49 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ൽ ബി​ജെ​പി ച​രി​ത്രം കു​റി​യ്ക്കു​മെ​ന്നും ചാ​ത്ത​ന്നൂ​രി​ൽ താ​മ​ര വി​രി​യു​മെ​ന്നും ബിജെപി ​ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. സം​ഘ​ട​നാ​പ​ര​മാ​യ ശ​ക്തി​യും സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും സ്ഥാ​നാ​ർ​ഥി​യു​ടെ വ്യ​ക്തി​പ​ര​മാ​യ​മി​ക​വും വി​ജ​യ​ത്തി​ന് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​വും.​ എ​തി​രാ​ളി​ക​ളു​ടെ ദൗ​ർ​ബ​ല്യ​വും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തും സം​ഘ​ട​നാ​പ​ര​മാ​യ വീ​ഴ്ച​യും ബി​ജെ​പി​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
മോ​ദി സ​ർ​ക്കാ​രിന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും കേ​ര​ള​ത്തി​ൽ ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന ജ​ന​ങ്ങ​ളൂം ബി​ജെപിക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സൗ​ജ​ന്യ​മാ​യി പാ​ച​ക വാ​ത​കം വി​ത​ര​ണം ചെ​യ്ത​തും, സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ല്കി​യ​തും, എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ശൗ​ചാ​ല​യം അ​നു​വ​ദി​ച്ച​തും തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ൾ മോ​ദി സ​ർ​ക്കാ​ർ ചെ​യ്തി​ട്ടു​ണ്ട്.​ഇ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണം വോ​ട്ടാ​യി മാ​റി​യി​ട്ടു​ണ്ട്.​സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ പി​ന്ന​റാ​യി വി​രു​ദ്ധ ത​രം​ഗം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​പിഎ​മ്മിന്‍റെ അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും ജ​നം തി​രി​ച്ച​ടി ന​ല്കി​യി​ട്ടു​ണ്ട്.
പി​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തി ജോ​ലി കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ക​ണ്ണീ​രിന്‍റെ പ്ര​തി​ഫ​ല​ന​മാ​വും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.​കെ.​എ​സ്​ആ​ർ​ടി​സി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ അ​തി​ലെ ജീ​വ​ന​ക്കാ​രും ആ​ഴ​ക്ക​ട​ൽ വി​ല്ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ക​ട​ലി​ന്‍റെ മ​ക്ക​ളും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ സി ​പി എ​മ്മി​ന് ബ​ദ​ൽ ബി ​ജെ പി​യാ​ണെ​ന്ന ഉ​റ​ച്ച വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്കു​ണ്ട്.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും ബി ​ജെ പി​യു​ടെ വി​ജ​യ സാ​ധ്യ​ത റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​ഭി​പ്രാ​യ സ​ർ​വ്വേ​ക​ളി​ലും ചാ​ത്ത​ന്നൂ​രി​ൽ ബി​ജെ​പി​യാ​ണ് മു​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു.