തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ന്ദി​കേ​ശ ശി​ല്‍​പം കു​ന്നി​ക്കോ​ട്ട്
Thursday, April 29, 2021 11:49 PM IST
പ​ത്ത​നാ​പു​രം: കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​ന്‍റെ ക​ര​വി​രു​തി​ല്‍ പൂ​ര്‍​ത്തി​യാ​യ​ത് തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ന്ദി​കേ​ശ ശി​ല്‍​പം. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​നും ചി​ത്ര​കാ​ര​നു​മാ​യ ബി​ജു ച​ക്കു​വ​ര​യ്ക്ക​ലാ​ണ് കു​ന്നി​ക്കോ​ട് ക​ടു​മം​ഗ​ലം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ വ​ലി​യ ന​ന്ദി​കേ​ശ ശി​ല്‍​പം നി​ര്‍​മി​ച്ച​ത്.

ഹൈ​ന്ദ​വ വി​ശ്വാ​സ​ങ്ങ​ളി​ല്‍ പ​ര​മ​ശി​വ​ന്‍റെ വാ​ഹ​ന​മാ​ണ് ന​ന്ദി​കേ​ശ​ന്‍. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ​തും തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലു​തു​മാ​യ ശി​ല്‍​പ​മാ​ണി​ത്.

ഇ​ഷ്ടി​ക​യും സി​മ​ന്‍റും കൊ​ണ്ടാ​ണ് ശി​ല്‍​പം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. അ​ര്‍​ഥ​വൃ​ത്താ​കൃ​തി​യി​ലു​ള​ള ശി​ല്‍​പം ഇ​ന്ത്യ​യി​ല്‍ ത​ന്നെ അ​പൂ​ര്‍​വ​മാ​ണ്. പ​രി​സ​ര​ത്ത് എ​വി​ടെ നി​ന്നു നോ​ക്കി​യാ​ലും ക​ണ്ണും കാ​തും കാ​ണാ​ൻ ക​ഴി​യും. നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള​താ​ണ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള​ള ക​ടു​മം​ഗ​ലം മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്രം.

ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം രൂ​പ ചി​ല​വ് വ​രു​ന്ന ന​ന്ദി​കേ​ശ രൂ​പം ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ബി​ജു​വാ​ണ് നി​ർ​മി​ച്ച് ന​ല്‍​കു​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ച് ദി​വ​സം കൊ​ണ്ടാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ​ത്. ബി​ജു മു​ൻ​പും നി​ര​വ​ധി ശി​ല്പ​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്.