വോ​ട്ടെ​ണ്ണ​ലി​നാ​യി ജി​ല്ല പൂ​ര്‍​ണസ​ജ്ജം
Thursday, April 29, 2021 11:49 PM IST
കൊല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​നാ​യി ജി​ല്ല​യി​ല്‍ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ങ്ങി. പൂ​ര്‍​ണമാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മെ​യ് ര​ണ്ടി​ന് രാ​വി​ലെ എ​ട്ടിന് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി തു​ട​ങ്ങു​ക. 8.30 മു​ത​ല്‍ ഇവി​എം മെ​ഷീ​നു​ക​ളു​ടെ കൗ​ണ്ടി​ങ് ആ​രം​ഭി​ക്കും.
ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ണ്ണു​ന്ന​തി​നാ​യി ശ​രാ​ശ​രി അ​ഞ്ച് ടേ​ബി​ളു​ക​ള്‍ വ​രെ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​വീ​സ് വോ​ട്ടേ​ഴ്‌​സിന്‍റെ ഇ​റ്റി​പി.​ബി (​ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്) സ്‌​കാ​ന്‍ ചെ​യ്യു​ന്ന​തി​നാ​യി ശ​രാ​ശ​രി മൂ​ന്ന് ടേ​ബി​ളു​ക​ള്‍ വ​രെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സൂ​പ്പ​ര്‍​വൈ​സ​ര്‍, മൈ​ക്രോ ഒ​ബ്‌​സെ​ര്‍​വ​ര്‍, എ​ആ​ര്‍​ഒ, ര​ണ്ട് കൗ​ണ്ടി​ങ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണു​ന്ന ഓ​രോ കൗ​ണ്ടി​ങ് ടേ​ബി​ളി​ലും ഉ​ണ്ടാ​വും.
ഇവി​എം കൗ​ണ്ടി​ങ്ങി​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും 17 മു​ത​ല്‍ 21 വ​രെ ടേ​ബി​ളു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും ഓ​രോ കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, മൈ​ക്രോ ഒ​ബ്‌​സെ​ര്‍​വ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ര്‍ ഉ​ണ്ടാ​വും. ഒ​ബ്‌​സെ​ര്‍​വ​ര്‍​മാ​ര്‍​ക്ക് നേ​രി​ട്ട് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക ടീം ​ത​ന്നെ ഓ​രോ കൗ​ണ്ടി​ങ് സെ​ന്റ​റി​ലു​മു​ണ്ട്. ഇ​രു​പ​ത് ശ​ത​മാ​നം റി​സ​ര്‍​വ് ജീ​വ​ന​ക്കാ​രെ ഓ​രോ കൗ​ണ്ടിം​ഗ് സെ​ന്‍റ​റി​ലും നി​യ​മി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് നെ​ഗ​റ്റി​വ് /ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ജന്‍റു​മാ​രും നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം.
കൗ​ണ്ടി​ങ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്റ്റേ​റ്റ് പോ​ലീ​സ്, സ്റ്റേ​റ്റ് ആ​ര്‍​മ്ഡ് പോ​ലീ​സ്, സിഎപിഎ​ഫ് എ​ന്നി​ങ്ങ​നെ പോ​ലീ​സി​ന്‍റെ ത്രീ​ട​യ​ര്‍ സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റുമാ​രെ​യും അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ.
വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള ര​ണ്ട് ഘ​ട്ട പ​രി​ശീ​ല​നം ന​ട​ന്നു. അ​വ​സാ​ന ട്ര​യ​ല്‍ ഇ​ന്ന് ന​ട​ക്കും. വോ​ട്ടെ​ണ്ണ​ലി​നു ശേ​ഷം സീ​ല്‍ ചെ​യ്ത മെ​ഷീ​നു​ക​ളും ഇ​ല​ക്ഷ​ന്‍ റെ​ക്കോ​ര്‍​ഡു​ക​ളും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മു​ണ്ട​യ്ക്ക​ല്‍ ഉ​ള്ള കേ​ന്ദ്ര​ത്തി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ സൂ​ക്ഷി​ക്കും.
നി​യ​മ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം
കൊല്ലം: വോ​ട്ടെ​ണ്ണ​ല്‍ ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ര​ണ്ടാം റാ​ന്‍​ഡ​മൈ​സേ​ഷ​ന് ശേ​ഷ​മു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ മു​ഖേ​ന വി​ത​ര​ണം ചെ​യ്യും. ഇ​ന്ന് അ​ത​ത് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം. ക​ള​ക്‌​ട്രേ​റ്റി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം എ​ന്ന മു​ന്‍​നി​ര്‍​ദ്ദേ​ശം പി​ന്‍​വ​ലി​ച്ച​താ​യി തെര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി കള​ക്ട​ര്‍ അ​റി​യി​ച്ചു.