രോഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന തു​ഗ്ല​ക്ക് പ​രി​ഷ്ക്കാ​ര​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന​തെ​ന്ന്
Thursday, April 29, 2021 11:49 PM IST
പു​ന​ലൂ​ർ: വി​ല കു​റ​ഞ്ഞ പ​ബ്ലി​സി​റ്റി​ക്കുവേ​ണ്ടി സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള തു​ഗ്ല​ക്ക് പ​രി​ഷ്ക്കാ​ര​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന​തെ​ന്ന് യുഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ജി.​ജ​യ​പ്ര​കാ​ശ് ആ​രോ​പി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് യു.​ഡി​എ​ഫ് അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ത​ങ്ങ​ളാ​ലാ​കും വി​ധം സ​ഹ​ക​രി​ക്കാ​ൻ ഇ​നി​യും ത​യാ​റാ​ണ്. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ മ​ണ്ട​ൻ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ രോ​ഗ​വ്യാ​പ​ന നി​ര​ക്ക് വ​ർ​ദ്ധി​പ്പി​ക്കാ​നേ ഇ​ട​യാ​ക്കു​ക​യു​ള്ളു .
മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ളും കൂ​ട്ട​പ്പ​രി​ശോ​ധ​ന​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് കൂ​ട്ട​പ്പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഒ​രു വ​ശ​ത്ത് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ വേ​ണ്ടി 35 കൗ​ൺ​സി​ല​ർ​മാ​ർ പ​ങ്കെ​ടു​ക്കേ​ണ്ട കൗ​ൺ​സി​ൽ യോ​ഗം ഗൂ​ഗി​ൾ മീ​റ്റ് വ​ഴി​യാ​ക്കി​യി​ട്ടാ​ണ് മ​റു​വ​ശ​ത്ത് മെ​ഗാ പ​രി​ശോ​ധ​ന ക്യാ​മ്പ്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന സം​വി​ധാ​ന​ത്തെ കു​റി​ച്ചു കൂ​ടി പ​റ​യാ​ൻ ഇ​വ​ർ ത​യ്യാ​റാ​ക​ണം. താ​ലൂ​ക്ക് ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തേ​ണ്ടു​ന്ന ആന്‍റി​ജ​ൻ ടെ​സ്റ്റ്, പ​രി​ശോ​ധ​ന കാ​ർ​ഡി​ന്‍റെ കു​റ​വു​മൂ​ലം നാ​മ​മാ​ത്ര​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് മാ​ത്രം ഫ​ലം വ​രു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കും ഫ​ല​ത്തി​നു​മി​ട​യി​ൽ നി​ര​വ​ധി പേ​രി​ൽ ഇ​വ​ർ രോ​ഗം വ്യാ​പി​പ്പി​ക്കും. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന കി​റ്റു​ക​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​മാ​യി​രു​ന്നു.
വ​ള​രെ വേ​ഗം ഫ​ലം അ​റി​യു​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കും, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ പോ​ലു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​യ്ക്കും ന​ഗ​ര​സ​ഭ​യുടെ ​ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക്കു​ന്നി​ല്ല.
പു​ന​ലൂ​രി​ൽ ഇ​ന്ന​ത്തെ ആ​ൾ​ക്കൂ​ട്ടം വ​ഴി ഇ​നി​യു​ണ്ടാ​യേ​ക്കാ​വു​ന്ന രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ജി.​ജ​യ​പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.