പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ട​ച്ചുപൂ​ട്ടി
Thursday, April 29, 2021 11:49 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​നം രു​ക്ഷ​മാ​യ പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും അ​ട​ച്ചു പൂ​ട്ടി. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളും ലോ​ക് ഡൗ​ൺ പരിധി​യിലാ​ണ്. ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വാ​യ​ത്. ഒ​രാ​ഴ്ച​ക്കാ​ല​ത്തേ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം അ​ട​ച്ചു പൂ​ട്ടി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 32 പേ​ർ​ക്കു കൂ​ടി ചൊ​വ്വാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രി​ക​രി​ച്ചി​രു​ന്നു.​ ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 200ഓ​ള​മാ​യി. 27 പേ​ർ രോ​ഗ​മു​ക്ത​രു​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ഏ​ഴ്, 18 വാ​ർഡു ​കളി​ലാണ് ​രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ത​ൽ. ​കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് അ​ട​ച്ചി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ്‌ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി​യി​രു​ന്നു. അ​ത​നു​സ​രി​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ട​ച്ചു​പൂ​ട്ടാ​ൻ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.
അ​ട​ച്ചു​പൂ​ട്ട​ലി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്താ​കെ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​രാ​ഴ്ച അ​ട​ച്ചു പൂ​ട്ടു​മെ​ന്നും ആ​വ​ശ്യ​മു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും നേ​ര​ത്തെ വാ​ങ്ങി ക​രു​തി വ​യ്ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. ​ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച അ​ട​ച്ചു​പൂ​ട്ട​ൽ ഏ​ഴു ദി​വ​സ​ത്തേ​യ്ക്കാ​ണ്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യാ​ൽ അ​ട​ച്ചു​പൂ​ട്ട​ൽ നീ​ണ്ടു​പോ​യേ​ക്കാം.