ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Thursday, April 29, 2021 11:49 PM IST
ശാ​സ്താം​കോ​ട്ട: കൊ​റോ​ണ വ്യാ​പ​നം കൂ​ടി വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഞ്ഞി​ലി​മൂ​ട് മാ​ർ​ക്ക​റ്റി​ൽ ശാ​സ്താം​കോ​ട്ട പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.​മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​യ്ക്കു​ന്ന​തി​നും മാ​സ്ക് ധ​രി​ക്കു​ന്ന​തി​നും നി​ർ​ദ്ദേ​ശ​വും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കി.
ക​ഴി​ഞ്ഞ വ​ർ​ഷം കൊ​റോ​ണ​യു​ടെ തു​ട​ക്ക​സ​മ​യ​ത്ത് ആ​ഞ്ഞി​ലി​മൂ​ട് മാ​ർ​ക്ക​റ്റി​ലെ മു​പ്പ​തോ​ളം മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് കൊ​റോ​ണ പി​ടി​പെ​ടു​ക​യും ഇ​വ​രി​ൽ നി​ന്ന് ഏ​റെ പേ​ർ​ക്ക് കൊ​റോ​ണ പ​ട​ർ​ന്ന് സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ​പ്പെ​ട്ട ടെ​റ്റ​സ് എ​ന്ന മ​ൽ​സ്യ​തൊ​ഴി​ലാ​ളി​യു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ചി​കി​ത്സ ന​ൽ​കി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. മ
ാ​സ​ങ്ങ​ളോ​ളം ച​ന്ത അ​ട​ച്ചി​ട്ടി​രു​ന്നു. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കും ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ശാ​സ്താം​കോ​ട്ട എ​സ് ഐ ​അ​നൂ​പ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്രീ​കു​മാ​ർ, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃത്വം ന​ൽ​കി.