കോ​വി​ഡ് വ്യാ​പ​നം റോ​ഡു​ക​ൾ അ​ട​ച്ച് തു​ട​ങ്ങി
Thursday, April 29, 2021 11:49 PM IST
ച​വ​റ: പ​ന്മ​ന, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല വാ​ര്‍​ഡു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റോ​ഡു​ക​ൾ പോ​ലീ​സ് അ​ട​ച്ച് തു​ട​ങ്ങി. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​രീ​ക്ഷ​ണ മേ​ഖ​ല​ക​ളി​ല്‍ വാ​ഹ​ന​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ജ​നം പ​ല​യി​ട​ങ്ങ​ളി​ലും കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച്ച​യാ​യി മാ​റു​ക​യാ​ണ്. അ​ത്യാ​വ​ശ്യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രാ​തി​രി​ക്കാ​ൻ ബാ​രി​ക്കേ​ഡു​ക​ള്‍ വെ​ച്ച് അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.
ജാ​ഗ്ര​ത​ക്കു​റ​വു കാ​ണി​ച്ചാ​ല്‍ രോ​ഗം വ്യാ​പ​നം കൂ​ടു​മെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് നി​ര​ന്ത​രം അ​റി​യി​ക്കു​ന്നു​ണ്ട്. .ഇ​ന്ന​ലെ വ​രെ ച​വ​റ​യി​ല്‍ 1604, നീ​ണ്ട​ക​ര​യി​ല്‍ 1335, പ​ന്മ​ന​യി​ല്‍ 2074, ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് 1345, തേ​വ​ല​ക്ക​ര​യി​ല്‍ 1748 പോ​സി​റ്റീ​വു കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു.​
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് കൂ​ടി​യ വാ​ര്‍​ഡു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ആ​ലോ​ചി​ച്ച് നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​ക്കി മാ​റ്റു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു